wayanad local

എച്ച്എംഎല്‍ തൊഴില്‍ നിഷേധം: രാപകല്‍ സമരം തുടങ്ങി

കല്‍പ്പറ്റ: എച്ച്എംഎല്‍ കമ്പനിയുടെ വയനാട്ടിലെ നാലു തോട്ടങ്ങളില്‍ മാര്‍ച്ച് ഒന്നു മുതല്‍ മാനേജ്‌മെന്റ് അകാരണമായി ജോലി നിഷേധിക്കുന്നതില്‍ പ്രതിഷേധിച്ച് വയനാട് തോട്ടംതൊഴിലാളി യൂനിയന്‍ (എഐടിയു സി)യുടെ നേതൃത്വത്തില്‍ ത്രിദിന രാപ്പകല്‍ സമരം തുടങ്ങി. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.
തൊഴില്‍ നിഷേധത്തിനെതിരേ പരാതി കൊടുത്തിട്ടും ജില്ലാ ഭരണകൂടവും തൊഴില്‍ വകുപ്പും ഇടപെടാതെ മാനേജ്‌മെന്റിനെ സഹായിക്കുകയാണെന്ന് എഐടിയുസി കുറ്റപ്പെടുത്തി. പ്രസിഡന്റ് വിജയന്‍ ചെറുകര അധ്യക്ഷനായിരുന്നു.
സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം കമലാ സദാനന്ദന്‍, ജനറല്‍ സെക്രട്ടറി പി കെ മൂര്‍ത്തി, തയ്യല്‍ത്തൊഴിലാളി യൂനിയന്‍(എഐടിയുസി) സംസ്ഥാന സെക്രട്ടറി അമ്മാത്തുവളപ്പില്‍ കൃഷ്ണകുമാര്‍, ബഹുജന സംഘടനാ നേതാക്കളായ എസ് ജി സുകുമാരന്‍, സി എംസുധീഷ്, എം വി ബാബു സംസാരിച്ചു.
സത്യഗ്രഹം മാറ്റിവച്ചു
കല്‍പ്പറ്റ: ഹാരിസണ്‍ മലയാളം പ്ലാന്റേഷനില്‍ തൊഴിലാളികള്‍ക്ക് സുരക്ഷിതമായി ജോലി ചെയ്യാനുള്ള സൗകര്യം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് ഇന്ന് ഐക്യട്രേഡ് യൂനിയന്റെ നേതൃത്വത്തില്‍ കലക്ടറേറ്റിന് മുന്നില്‍ നടത്താന്‍ നിശ്ചയിച്ച കൂട്ടസത്യഗ്രഹം മാറ്റിവച്ചതായി കണ്‍വീനര്‍ പി പി എ കരീം അറിയിച്ചു.
Next Story

RELATED STORIES

Share it