Kottayam Local

എക്‌സൈസ് സംഘത്തെ ആക്രമിച്ച സംഭവം: പ്രതികളുടെ പട്ടിക പോലിസില്‍ നിന്ന് ചോര്‍ന്നു; അന്വേഷണം ആരംഭിച്ചു

കുറവിലങ്ങാട്: അനധികൃത വിദേശ മദ്യവില്‍പ്പന സംഘത്തെ പിടിക്കാന്‍ കടപ്പൂര് എത്തിയ എക്‌സൈസ് സംഘത്തെ ആക്രമിച്ച കേസിലെ പ്രതികളുടെ പൂര്‍ണ വിവരം കേസ് രജിസ്റ്റര്‍ ചെയ്യുന്നതിനു മുമ്പേ പോലിസ് സ്റ്റേഷനില്‍ നിന്ന് ചോര്‍ന്നെന്ന രഹസ്യാന്വേഷണ റിപോര്‍ട്ടിനെ തുടര്‍ന്ന് ജില്ലാ പോലിസ് മേധാവി വിശദമായ വകുപ്പ് തല അന്വേഷണം നടത്താന്‍ നിര്‍ദേശം നല്‍കി.
അന്വേഷണ ചുമതല കോട്ടയം ഡിവൈഎസ്പിയ്ക്കാണ്. ആഗസ്ത് 24നാണ് വിദേശ മദ്യ വില്‍പ്പന വിവരം അറിഞ്ഞ് എത്തിയ കുറവിലങ്ങാട് എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ അടക്കമുള്ളവരെ കണ്ടാറിയാവുന്ന ഒരു സംഘം ആളുകള്‍ ആക്രമിച്ചതെന്നും ചില എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് അക്രമത്തില്‍ പരിക്കേറ്റിരുന്നെന്നുമാണ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കുറവിലങ്ങാട് പോലിസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയിലുള്ളത്.
പോലിസ് അന്വേഷണത്തില്‍ അനധികൃതമായി സംഘം ചേരല്‍, കൃത്യ നിര്‍വഹണം തടസ്സപ്പെടുത്തല്‍, അക്രമം തുടങ്ങിയതിന് അനുസരിച്ചുള്ള വകുപ്പുകള്‍ ചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്യുന്നതിന് മുമ്പ് കേസുമായിട്ടുള്ള പൂര്‍ണ വിവരങ്ങളും പ്രതികളുടെ വിവരങ്ങളും സ്റ്റേഷനില്‍ നിന്ന് ചോര്‍ന്നു പോവുകയും പ്രതികള്‍ എന്ന് ആരോപിക്കുന്നവര്‍ക്ക് ഒളിവില്‍ പോവാനും മുന്‍കൂര്‍ ജാമ്യം തേടാനും സാഹചര്യമൊരുക്കിയെന്ന ആക്ഷേപങ്ങളെ തുടര്‍ന്നാണ് പോലിസ്, എക്‌സൈസ് രഹസ്യാന്വേഷണ വിഭാഗം വിശദമായ അന്വേഷണം നടത്തി വകുപ്പ് മേധാവികള്‍ക്ക് റിപോര്‍ട്ട് സമര്‍പ്പിച്ചിരുന്നത്.
Next Story

RELATED STORIES

Share it