kozhikode local

എക്‌സൈസ് റെയ്ഡ്: മൂന്ന് കഞ്ചാവു വില്‍പനക്കാര്‍ പിടിയില്‍

കോഴിക്കോട്: ജില്ലയില്‍ വിവിധയിടങ്ങളില്‍ നടന്ന എക്‌സൈസ് റെയ്ഡില്‍ മൂന്ന് കഞ്ചാവ് വി ല്‍പ്പനക്കാര്‍ പിടിയില്‍. മയക്കുമരുന്ന് കച്ചവടക്കാര്‍ക്കെതിരേ എക്‌സൈസ് പരിശോധനകള്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു റെയ്ഡ്.
നാര്‍ക്കോട്ടിക് സ്‌പെഷല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി —പി ദിവാകരനും സംഘവും കോഴിക്കോട് നഗരത്തില്‍ നടത്തിയ പരിശോധനയില്‍ പണിക്കര്‍ റോഡ് സ്വദേശി സന്തോഷിനെ 300ഗ്രാം കഞ്ചാവ് സഹിതം പിടികൂടി. ആഴ്ചകളായി ഇയാള്‍ ഷാഡോ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. താമരശ്ശേരി റെയ്ഞ്ചില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി —എ സഹദുല്ലയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനകളില്‍ കഞ്ചാവ് കൈവശം വച്ചതിന് കട്ടിപ്പാറ സ്വദേശി ജനാര്‍ദനനേയും ഇയാളുടെ ബൈക്കും കസ്റ്റഡിയിലെടുത്തു. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് വിതരണം ചെയ്യുന്നതിനിടയിലാണ് ഇയാള്‍ പിടിയിലായത്. വടകര റെയ്ഞ്ചി ല്‍ തിരൂര്‍ സ്വദേശി അബ്ദുല്ലയെ കഞ്ചാവ് കച്ചവടത്തിനിടെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ആര്‍ എന്‍ ബൈജുവും സംഘവും പിടികൂടി. മോതിരക്കച്ചവടക്കാരനെന്ന വ്യാജേന വടകര ടൗണിലും പരിസരങ്ങളിലും കഞ്ചാവ് കച്ചവടം ചെയ്യുന്നതാണ് ഇയാളുടെ രീതി. ക്രിസ്മസ്, പുതുവല്‍സര ആഘോഷങ്ങളുടെ ഭാഗമായി മുന്‍കരുതല്‍ നടപടിയായിട്ടാണ് റെയ്ഡ്. എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍ പി —കെ സുരേഷിന്റെ നിര്‍ദേശപ്രകാരം പരിശോധന തുടര്‍ന്നുവരികയാണെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. കണ്‍ട്രോള്‍ റൂമുകളും സ്‌ട്രൈക്കിങ് ഫോഴ്‌സുകളും താലൂക്ക് അടിസ്ഥാനത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും. ഷാഡോ എക്‌സൈസ് സംഘവും രംഗത്തുണ്ട്.
Next Story

RELATED STORIES

Share it