Kottayam Local

എക്‌സൈസ് റെയ്ഡ്; ഡോക്ടറുടെ വീട്ടില്‍ നിന്ന് 19 ലിറ്റര്‍ സ്പിരിറ്റ് കണ്ടെടുത്തു

എരുമേലി: മദ്യമായി ഉപയോഗിക്കുന്നതിന് വേണ്ടി വില്‍പനക്ക് സ്പിരിറ്റ് സൂക്ഷിച്ചെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഹോമിയോ ഡോക്ടറുടെ വീട്ടില്‍ എക്‌സൈസ് നടത്തിയ റെയ്ഡില്‍ 19 ലിറ്റര്‍ സ്പിരിറ്റ് കണ്ടെടുത്തു. എരുമേലി പ്രൈവറ്റ് ബസ് സ്റ്റാന്റിന് റോഡിന് സമീപം പ്രിയാ നഴ്‌സിങ് ഹോം നടത്തുന്ന ഡോ. വി സി പ്രസന്നന്റെ വാഴക്കാല പ്രിയാഡേല്‍ വീട്ടിലാണ് റെയ്ഡ് നടത്തിയത്. സംസ്ഥാന എക്‌സൈസ് കമ്മിഷന്‍ ഋഷിരാജ് സിങിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് എക്‌സൈസ് പൊന്‍കുന്നം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആര്‍ ജയചന്ദ്രന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടന്നത്.
ഡോക്ടര്‍ക്കെതിരേ കേസെടുത്ത് ജാമ്യത്തില്‍ വിട്ടു. സ്പിരിറ്റ് വില്‍പന നടത്തിയിരുന്നോയെന്നത് സംബന്ധിച്ച് അന്വേഷണം എരുമേലി എക്‌സൈസ് റേഞ്ച് ഓഫിസിന് കൈമാറി.
വളരെ പരിമിതമായ അളവില്‍ മരുന്നിന്റെ ആവശ്യങ്ങള്‍ക്കായി സ്പിരിറ്റ് സൂക്ഷിക്കാന്‍ ഡോക്ടര്‍മാര്‍ക്ക് അനുമതിയുണ്ടെങ്കിലും കൂടിയ അളവില്‍ സൂക്ഷിച്ചതിന് ലൈസന്‍സുണ്ടായിരുന്നില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഹൈദരാബാദ് ഫരീദാബാദ് എന്നിവിടങ്ങളില്‍ നിന്നാണ് സ്പിരിറ്റ് ലഭിച്ചതെന്ന് ഡോക്ടര്‍ മൊഴി നല്‍കിയതായി എക്‌സൈസ് അധികൃതര്‍ പറഞ്ഞു. കണ്ടെടുത്ത സ്പിരിറ്റ് ഇന്നലെ കോടതിയില്‍ ഹാജരാക്കി.
സിഐ ആര്‍ ജയചന്ദ്രന്റെ നേതൃത്വത്തില്‍ ഇന്റലിജന്‍സ് വിഭാഗം ഇന്‍സ്‌പെക്ടര്‍ ദിവാകരന്‍, പ്രിവന്റീഫ് ഓഫീസര്‍ അജിത് കുമാര്‍, സിവില്‍ഓഫീസര്‍മാരായ സുരേഷ് കുമാര്‍, കണ്ണന്‍, ശ്രീലേഷ്, ഡ്രൈവര്‍ സന്തോഷ് റെയ്ഡില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it