എക്‌സൈസ് മന്ത്രിയെ പുറത്താക്കണം: വി എം സുധീരന്‍

തിരുവനന്തപുരം: പ്രാഥമിക പരിശോധന പോലും നടത്താതെ കടലാസ് കമ്പനികള്‍ക്ക് ബ്രൂവറി-ഡിസ്റ്റിലറി അനുമതി നല്‍കിയ എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍ അതിഗുരുതരമായ കൃത്യവിലോപമാണ് നടത്തിയതെന്ന് കെപിസിസി മുന്‍ അധ്യക്ഷന്‍ വി എം സുധീരന്‍.
വലിയ വീഴ്ച വരുത്തിയ മന്ത്രിക്ക് അധികാരത്തില്‍ തുടരുന്നതിന് ഭരണപരവും രാഷ്ട്രീയവും ധാര്‍മികവുമായ അര്‍ഹത തീര്‍ത്തും നഷ്ടപ്പെട്ടിരിക്കുകയാണ്. ഒരു ഭരണാധികാരിയില്‍ നിന്ന് ഒരിക്കലും ഉണ്ടാവാന്‍ പാടില്ലാത്ത ഈ ഇടപാടുകള്‍ക്കു പിന്നില്‍ വന്‍ അഴിമതി ആരോപണം ഉയര്‍ന്നിട്ടും രാജിവച്ച് അന്വേഷണം നേരിടുന്നതിന് വൈമുഖ്യം പ്രകടിപ്പിക്കുന്ന മന്ത്രിയെ തല്‍സ്ഥാനത്ത് നിന്നു പുറത്താക്കാനുള്ള ആര്‍ജവം സിപിഎം കേന്ദ്ര നേതൃത്വം കാണിക്കണം. ഇല്ലെങ്കില്‍ നഷ്ടപ്പെടുന്നത് സീതാറാം യെച്ചൂരിയുടെയും പ്രകാശ് കാരാട്ടിന്റെയും അഴിമതിവിരുദ്ധ പ്രഖ്യാപനങ്ങളുടെ വിശ്വാസ്യതയാണ്. റഫേല്‍ ഇടപാടില്‍ രാഹുല്‍ഗാന്ധി ഉയര്‍ത്തിയ ആരോപണങ്ങളുടെ മുന്നില്‍ മൗനിയായി മാറിയ നരേന്ദ്രമോദിയുടെ പാത പിന്തുടരുന്നത് സിപിഎം കേന്ദ്ര നേതാക്കള്‍ക്ക് അഭികാമ്യമല്ലെന്നും വി എം സുധീരന്‍ പറഞ്ഞു.

Next Story

RELATED STORIES

Share it