Idukki local

എക്‌സൈസ് കമ്മീഷണര്‍ വീണ്ടും വിശദീകരണം തേടി

തൊടുപുഴ: വെങ്ങല്ലൂരില്‍ ഡ്രൈഡേയില്‍ ഷാപ്പ് തുറന്ന സംഭവത്തില്‍ ഇടുക്കി ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ രണ്ടാമതും വിശദീകരണം ആവശ്യപ്പെട്ടു.അദ്യം സ്ഥലത്തെ ചാര്‍ജുണ്ടായിരുന്ന എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറോട് വിശദീകരണം ചോദിച്ചിരുന്നു.എന്നാല്‍ ഈ ഉദ്യോഗസ്ഥന്‍ വിശദികരണം ചോദിച്ച് പിറ്റേ ദിവസം മുതല്‍ അവധിയില്‍ പ്രവേശിച്ചു.
ഇദേഹം ജോലിയില്‍ തിരികെയെത്തിയിട്ടും ഇതുവരെ വിശദികരണം നല്‍കിയിട്ടില്ല.ഇതിനെ തുടര്‍ന്നാണ് രണ്ടാമത് എക്‌സൈസ് കമ്മീഷണര്‍ സര്‍ക്കിള്‍ ഓഫിസിലെ യുനിറ്റ് ചാര്‍ജുള്ള ഓഫിസറോട് എത്രയും പെട്ടെന്ന് സംഭവത്തില്‍ വിശദികരണം നല്‍കാന്‍ ആവശ്യപ്പെട്ടത്.
കഴിഞ്ഞ ജനുവരി 30നു ഗാന്ധി സമാധി ദിനത്തില്‍ തൊടുപുഴ വെങ്ങല്ലൂരില്‍ ഷാപ്പ് തുറന്ന് പ്രവര്‍ത്തിക്കുന്നതായി തൊടുപുഴയില്‍ നിന്ന് പട്രോളിംഗിനു പോയ ട്രാഫിക് എസ്‌ഐയും സംഘവുമാണ് കണ്ടെത്തിയത്.
ട്രാഫിക് പോലിസിന് കേസെടുക്കാന്‍ കഴിയാത്തത് മൂലം സ്ഥലത്തെ എക്‌സൈസ് ഓഫിസില്‍ വിവരമറിയിച്ചു.
നിങ്ങള്‍ അവിടെ നില്‍ക്ക് ഞങ്ങള്‍ ഇതാ എത്തി എന്നാണ് ട്രാഫിക് എസ്‌ഐയ്ക്ക് തൊടുപുഴ എക്‌സൈസ് ഓഫിസില്‍ നിന്നും ലഭിച്ച മറുപടി.ഇത്തരത്തില്‍ ഒരു മണിക്കൂര്‍ ട്രാഫിക് പോലിസ് നിന്നിട്ടും എക്‌സൈസ് ഉദ്യോഗസ്ഥര്‍ ഇവിടെയെത്തിയില്ല.
എക്‌സൈസുകാരെക്കുറിച്ചു യാതൊരു വിവരവുമില്ലാതായതോടെ ട്രാഫിക് എസ്‌ഐ തൊടുപുഴ ഡിവൈഎസ്പിയെ വിവരമറിയിച്ചു.
ഡിവൈഎസ്പിയുടെ നിര്‍ദേശ പ്രകാരം തൊടുപുഴ എസ്‌ഐ വിനോദ്കുമാര്‍ എത്തിയാണ് ഷാപ്പ് അടപ്പിച്ചത് സംഭവവുമായി ബന്ധപ്പെട്ട് കേസെടുത്തിരുന്നു.
വിവരമറിഞ്ഞ എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണറുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് എല്ലാം കഴിഞ്ഞപ്പോള്‍ എക്‌സൈസുകാര്‍ സ്ഥലത്ത് എത്തുന്നത്.പോലിസും എക്‌സൈസും സംഭവത്തില്‍ കേസെടുത്തു.
ഡ്രൈഡേയില്‍ സഹപ്രവര്‍ത്തകന്റെ യാത്രയയപ്പുമായി ബന്ധപ്പെട്ട് ജിവനക്കാര്‍ അങ്ങോട്ടു പോയതുകൊണ്ടാണ് സ്ഥലത്ത് എത്താന്‍ കഴിയാത്തത് എന്നാണ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ മേല്‍ ഉദ്യോഗസ്ഥരോട് പറഞ്ഞത്.
എന്നാല്‍ ഇടുക്കി എക്‌സൈസ് ജീവനക്കാര്‍ തന്നെ ഈ സംഭവം ഉന്നതോദ്യഗസ്ഥരുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടും വിഷയം എക്‌സൈസ് കമ്മീഷണര്‍ ഗൗരവത്തിലെടുത്തില്ലെന്നും ആക്ഷേപമുയരുന്നുണ്ട്.എക്‌സൈസിന്റെ ഇന്റലിജന്‍സ് വിഭാഗം ഈ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it