kozhikode local

എക്‌സൈസ് കമ്മീഷണര്‍ക്ക് കരിങ്കൊടി



കൊയിലാണ്ടി: എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങിനെ കെഎസ്‌യു, യൂത്ത് കോ ണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. വ്യാഴാഴ്ച കാലത്ത് 10 മണിയോടെ തിരുവങ്ങൂര്‍ ഹൈസ്‌കൂളില്‍ വച്ചാണ് കരിങ്കൊ ടികാട്ടിയത്. സംസ്ഥാന എക്‌സൈസ് വകുപ്പും പബ്ലിക് റിലേഷന്‍സ് വകുപ്പും തിരുവങ്ങൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പിടിഎ യും സംയുക്താഭിമുഖ്യത്തില്‍ നടത്തുന്ന സംസ്ഥാനതല ലഹരി വിരുദ്ധ ബോധവല്‍ക്കരണത്തിന്റെ ഭാഗമായി നടത്തുന്ന പരിപാടി ഉദ്ഘാടനത്തിനെത്തിയതായിരുന്നു ഋഷിരാജ് സിങ്. ആരാധനാലയങ്ങള്‍ക്കും വിദ്യാലയ ങ്ങള്‍ക്കും സമീപത്തു മദ്യഷാപ്പ് സ്ഥാപിക്കാന്‍ ദൂരപരിധി 50 മീറ്ററാക്കി കുറച്ച നടപടിയില്‍ പ്രതിഷേധിച്ചായിരുന്നു കരിങ്കൊടി. എന്നാല്‍ മന്ത്രി ടി പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യെണ്ടിയിരുന്ന ചടങ്ങ് അദേഹം ഉപേക്ഷിച്ചതിനാല്‍ ഋഷിരാജ് സിങിനെ കരിങ്കൊടി കാണിക്കുകയായിരുന്നുവെന്ന് പറയുന്നു. കരിങ്കൊടി കാണിച്ച ആറ്  കെഎസ്‌യു, യൂത്ത് കോ ണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലിസ് കസ്റ്റഡിയിലെടുത്തു. മിഥുന്‍ കാപ്പാട്, ധീരജ് പടിക്കലക്കണ്ടി, എ.കെ.ജാനി ബ്, റംഷീദ് കാപ്പാട്, ആദര്‍ശ് ദിനേശന്‍, ആദിക്കാപ്പാട്, നേതൃത്വം നല്‍കി. കരിങ്കൊടി കാണിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പോലിസ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ നടത്തിയ അതിക്രമത്തില്‍ കെഎസ്‌യു.കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. നിതിന്‍ പ്രഭാകര്‍, അദ്ധ്യക്ഷത വഹിച്ചു.അഖില്‍ രാജ് മരളൂര്‍, തെന്‍ ഹീര്‍ കൊല്ലം, റാഷിദ് മുത്താമ്പി, സംസാരിച്ചു.
Next Story

RELATED STORIES

Share it