malappuram local

എക്‌സൈസ് ഓഫിസിലെ സംഭവം: അന്വേഷണം വേണമെന്ന് എംഎല്‍എ

തിരൂര്‍: തിരൂര്‍ എക്‌സൈസ് ഓഫിസിലുണ്ടായ സംഭവ വികാസങ്ങളില്‍ സമഗ്ര അന്വേഷണം വേണമെന്ന് സി മമ്മൂട്ടി എംഎല്‍എ.
അതീവ ഗൗരവ സ്വഭാവമുള്ള സംഭവത്തില്‍ അന്വേഷണം നടത്താന്‍ എക്‌സൈസ് വകുപ്പ് മന്ത്രിയെ കണ്ട് രേഖാമൂലം ആവശ്യപ്പെടുമെന്നും എം എല്‍എ പറഞ്ഞു. ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്ന് ഒരിക്കല്‍ പോലുമുണ്ടാകാന്‍ പാടില്ലാത്ത വീഴ്ചകള്‍ തിരൂര്‍ കെജി പടിയിലെ എക്‌സൈസ് ഓഫിസിലുണ്ടായിട്ടുണ്ട്.
അതിനാല്‍ കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകണം. എംഎല്‍എ പറഞ്ഞു.  ഗോവയില്‍ നിന്ന് ട്രെയിനില്‍  മയക്കുമരുന്ന് എത്തിച്ച യുവാവിനെയും യുവതിയെയും പിടികൂടിയ സംഭവത്തില്‍ കേസ് ഒതുക്കി തീര്‍ക്കാന്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ ശ്രമിച്ചതായുള്ള ആരോപണമാണ്  വിവാദമായത്.
Next Story

RELATED STORIES

Share it