Idukki local

എക്‌സൈസ്്് ഓഫിസില്‍ സംഘര്‍ഷം; ഒമ്പത് പേര്‍ക്കെതിരേ കേസ്

മറയൂര്‍:  ഒരു കുപ്പി ബിയര്‍ സൂക്ഷിച്ചതിന് പിടികൂടിയ പ്രതിയെ ജാമ്യത്തിനിറക്കാനെത്തിയപ്പോള്‍ ഉന്തും വാക്കുതര്‍ക്കവും ഉണ്ടാക്കിയെന്ന എക്‌സൈസ് ഇന്‍സ്‌പെക്ടറുടെ പരാതിയില്‍ സിപിഎം ഏരിയ സെക്രട്ടറി അടക്കം ഒമ്പത് പേര്‍ക്കെതിരേ മറയൂര്‍ പോലിസ് കേസെടുത്തു.പൊതുമുതല്‍ നശിപിച്ചതിനും മര്‍ദ്ദിച്ചതിനുമാണ്  കേസ്. പരിശോധനയ്ക്ക് എത്തിയപ്പോള്‍ വീട്ടമ്മയെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മര്‍ദ്ദിച്ചെന്ന  പരാതിയില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സജി മത്തായിക്കെതിരേയും കേസെടുത്തു. മേലാടി സ്വദേശി കല്‍വിയുടെ വീട്ടില്‍ മദ്യം സൂക്ഷിച്ചിടുണ്ടെന്ന ഫോണ്‍ സന്ദേശത്തെ തുടര്‍ന്നാണ് മറയൂര്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സജി മത്തായി വീട്ടില്‍  പരിശോധനയ്‌ക്കെത്തിയത്.  പരിശോധനയില്‍ വീട്ടിനുള്ളില്‍ നിന്നു ഒരുകുപ്പി ബിയര്‍ കണ്ടെടുത്തു.  കെല്‍വിയെ അറസ്റ്റ് ചെയ്ത് പോവാന്‍ തുടങ്ങിയപ്പോള്‍ ഒരുകുപ്പി ബിയര്‍ വീട്ടില്‍ സൂക്ഷിച്ചാല്‍ എങ്ങനെ അറസ്റ്റ് ചെയ്യാന്‍ കഴിയുമെന്ന് ഇയാളുടെ ഭാര്യ സുജാത ചോദിക്കുകയും തടസം നില്‍ക്കുകയും ചെയ്തു. പ്രകോപിതനായ ഇന്‍സ്‌പെക്ടര്‍ വീട്ടമ്മയെ അസഭ്യം പറയുകയും കൈയില്‍ പിടിച്ച് ബലമായി നീക്കിയ ശേഷം കെല്‍വിയെ എക്‌സൈസ് വാഹനത്തില്‍ കയറ്റികൊണ്ട് പോകുകയായിരുന്നു. വിവരമറിഞ്ഞ ് എക്‌സൈസ് ഓഫിസിലെത്തിയ സിപിഎം പ്രവര്‍ത്തകര്‍ ഒരു കുപ്പി ബിയര്‍ മാത്രം സൂക്ഷിച്ചതിന് അറസ്റ്റ് ചെയ്യാന്‍ നിയമമില്ലന്ന് പറഞ്ഞ് എക്‌സൈസ് ഇന്‍സ്‌പെക്ടറുമായി വാക്കുതര്‍ക്കം ഉണ്ടാകുകയും തുടര്‍ന്ന് ഉന്തിലും തള്ളിലും കലാശിക്കുകയുമായിരുന്നു. എക്‌സൈസ് ഓഫിസിലെ സാമഗ്രികള്‍ നശിപ്പിക്കുകയും ഫര്‍ണ്ണിച്ചറുകള്‍ അലങ്കോലപെടുകയും ചെയ്തതിനും ജോലി തടസപെടുത്തുകയും ചെയ്തതിനാണ് കേസെടുത്തിരിക്കൂന്നത്.   സിപിഎം ലോക്കല്‍ സെക്രട്ടറിമാരായ എസ് ചന്ദ്രന്‍, വി സിജിമോന്‍, സിപിഐ ലോക്കല്‍ സെക്രട്ടറി എസ് ശശികുമാര്‍ എന്നിവര്‍ ഉള്‍പെടെ ഒമ്പത് പേര്‍ക്കെതിരേയാണ് കേസ്.
Next Story

RELATED STORIES

Share it