എക്‌സിറ്റ്‌പോളിനും ഒപ്പീനിയന്‍ പോളിനും വിലക്ക്

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് മെയ് 16ന് വൈകീട്ട് 6.30 വരെ എക്‌സിറ്റ്‌പോള്‍ സംഘടിപ്പിക്കുന്നതിനും അതിന്റെ ഫലം പ്രകാശിപ്പിക്കുന്നതിനും ജനപ്രാതിനിധ്യ നിയമപ്രകാരം വിലക്കുള്ളതായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. വോട്ടെടുപ്പ് പൂര്‍ത്തീകരിക്കുന്നതിനു മുമ്പുള്ള 48 മണിക്കൂര്‍ കാലയളവില്‍ ഒപ്പീനിയന്‍ പോള്‍, മറ്റു പോള്‍ സര്‍വേകള്‍ എന്നിവയുടെ ഫലം മാധ്യമങ്ങള്‍ വഴി പ്രദര്‍ശിപ്പിക്കുന്നതിനു ജനപ്രാതിനിധ്യനിയമം 126 (ഒന്ന് ബി) പ്രകാരം നിരോധനം ഏര്‍പ്പെടുത്തിയതായി വിജ്ഞാപനത്തില്‍ വ്യക്തമാക്കി.
Next Story

RELATED STORIES

Share it