Breaking News

എകെജിയുടെ സ്മരണയ്ക്ക് സ്മാരകം നിര്‍മിക്കാന്‍ ബജറ്റില്‍ 10 കോടി

എകെജിയുടെ സ്മരണയ്ക്ക് സ്മാരകം നിര്‍മിക്കാന്‍ ബജറ്റില്‍ 10 കോടി
X
തിരുവനന്തപുരം: എകെജിയുടെ സ്മരണയ്ക്കായി സ്മാരകം നിര്‍മിക്കുമെന്നു ധനമന്ത്രി ടിഎം തോമസ് ഐസക്ക്. ജന്‍മനാടായ കണ്ണൂരിലെ പെരളശ്ശേരിയില്‍ സ്മാരകം സ്ഥാപിക്കുന്നതിനു ബജറ്റില്‍ 10 കോടി രൂപ വകയിരുത്തി.

'ഏകെജിയെയും അദ്ദേഹത്തിന്റെ കാലഘട്ടത്തെയും അനുഭവങ്ങളുടെയും ചരിത്രപാഠങ്ങളുടെയും പിന്‍ബലത്തോടെ പുതിയ തലമുറയ്ക്കു പകര്‍ന്നു നല്‍കേണ്ടതുണ്ട്'  ധനമന്ത്രി ബജറ്റു പ്രസംഗത്തില്‍ വ്യക്തമാക്കി.

എകെജിയുടെ ജീവചരിത്രവും ജീവിതത്തിലെ പ്രധാന സംഭവങ്ങളും വിവരിക്കുന്ന മ്യൂസിയം സ്ഥാപിക്കുമെന്നു ഗവര്‍ണര്‍ പി സദാശിവവും നയപ്രഖ്യാപന പ്രസംഗത്തില്‍ അറിയിച്ചിരുന്നു.

സിപിഎമ്മിന്റെ സമുന്നത നേതാവായിരുന്ന എകെജി 1902ല്‍ കണ്ണൂരിലെ പെരളശേരിയിലാണു ജനിച്ചത്. കുറച്ചുകാലം സ്‌കൂള്‍ അധ്യാപകനായി ജോലി നോക്കിയശേഷം സജീവ രാഷ്ട്രീയത്തിലേക്കു തിരിഞ്ഞു. ഉപ്പു സത്യാഗ്രഹത്തില്‍ പങ്കെടുത്തതിനെത്തുടര്‍ന്നു ജയിലിലായി. 1977 മാര്‍ച്ച് 22നാണ് എകെജി അന്തരിച്ചത്.
Next Story

RELATED STORIES

Share it