എഎസ്‌ഐ- ഷാനു ചാക്കോ സംഭാഷണത്തിന്റെ പൂര്‍ണരൂപം

കോട്ടയം: കെവിനെയും അനീഷിനെയും തട്ടിക്കൊണ്ടുപോയ ഷാനു ചാക്കോയും ഗാന്ധിനഗര്‍ എഎസ്‌ഐ ബിജുവും തമ്മില്‍ നടത്തിയ ഫോണ്‍ സംഭാഷണം പുറത്ത്. ഞായറാഴ്ച പുലര്‍ച്ചെ 5.35നാണ് ഷാനുവിനോട് പോലിസ് സംസാരിച്ചത്.
ഷാനു: പറ സാറേ. കേട്ടോ, മറ്റവന്‍ (കെവിന്‍) നമ്മുടെ കൈയില്‍നിന്നു ചാടിപ്പോയി. അവന്‍ ഇപ്പോള്‍ അവിടെ വന്നുകാണും.
എഎസ്‌ഐ: അവനെവിടുന്നാണ് ചാടിപ്പോയത്. അങ്ങ് എത്തിയാണോ പോയത്.
ഷാനു:(നീരസത്തോടെ) ഏ...  എവിടെയോ വച്ചു പോയി. അതെനിക്കറിയില്ല. ഞാന്‍ വേറെ വണ്ടീലാണു വന്നത്. അതിവന് (അനീഷിന്) അറിയാം. എന്റെ ഭാവി തൊലയ്ക്കാന്‍ എനിക്കു വയ്യ. ഞങ്ങക്ക് കൊച്ചിനെ (നീനു) വേണം. പിന്നെ സാറിന്... ഒരു റിക്വസ്റ്റാണ്. ഞങ്ങള്‍ ചെയ്തതു തെറ്റാണ്. ന്യായീകരിക്കാനില്ല. ഞങ്ങള്‍ പുള്ളിക്കാരനെ (അനീഷ്) സുരക്ഷിതമായി നിങ്ങടെ കൈയിലെത്തിച്ചുതരാം.
ഓകെ? പിന്നെ വീട്ടില്‍ എന്തെങ്കിലും നശിപ്പിച്ചിട്ടുണ്ടെങ്കില്‍ നഷ്ടപരിഹാരം കൊടുക്കാം. ഓകെ?
എഎസ്‌ഐ: എന്തോ ടിവിയൊക്കെ തല്ലിപ്പൊട്ടിച്ചിട്ടുണ്ട്. കതകും തകര്‍ത്തു.
ഷാനു: അതു ചെയ്യാം. കുറച്ചു പൈസ കൊടുക്കാം. കോണ്‍ടാക്ട് നമ്പറും പുള്ളിക്കാരനു കൊടുക്കാം. പക്ഷേ.. കൊച്ചിനോടൊന്നു (നീനു) പറഞ്ഞു തിരിച്ചുതരാന്‍ പറ്റുവാണെങ്കില്‍... തരിക. ഞാന്‍ കാലു പിടിക്കാം.
എഎസ്‌ഐ:എന്നെക്കൊണ്ടാവുന്നതു ഞാന്‍ ചെയ്തു തരാം, ഷാനു.
ഷാനു: എനിക്കൊരു കുടുംബമുണ്ട്. കല്യാണം കഴിഞ്ഞിട്ട് ആറു മാസമേ ആയിട്ടുള്ളൂ.
എഎസ്‌ഐ: എന്നെക്കൊണ്ടു പറ്റാവുന്നതു ഞാന്‍ ചെയ്തുതരാം.
ഷാനു: ഓകെ.
Next Story

RELATED STORIES

Share it