ernakulam local

എഎഫ്ഡി സംഘം കൊച്ചി മെട്രൊ സന്ദര്‍ശിച്ചു



കൊച്ചി: പാരീസിലെയും ഡല്‍ഹിയിലെയും എഎഫ്ഡി സംഘം കൊച്ചി മെട്രൊ സന്ദര്‍ശിച്ചു. അടുത്ത ഘട്ടം നിര്‍മാണം പുരോഗമിക്കുന്ന മഹാരാജാസ് മുതല്‍ തൈക്കൂടം വരെയുള്ള ഭാഗത്താണ് സംഘം ഇന്നലെ സന്ദര്‍ശനം നടത്തിയത്. പാലാരിവട്ടം സ്റ്റേഷനില്‍നിന്ന് മെട്രൊയില്‍ കയറിയ സംഘം മഹാരാജാസ് വരെ യാത്ര ചെയ്തശേഷം തുടര്‍ന്ന് തൈക്കൂടം വരെയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. എഎഫ്ഡി ഇന്ത്യ ഡെപ്യൂട്ടി ഡയറക്റ്റര്‍ ഹാര്‍വെ ദുബ്രെയ്ല്‍, എഎഫ്ഡി പാരിസ് ട്രാന്‍സ്‌പോര്‍ട്ട് ഡിവിഷന്‍ മേധാവി ലിസെ ബ്ര്യൂള്‍, എഎഫ്ഡി പാരിസ് ട്രാന്‍സ്‌പോര്‍ട്ട് ഡിവിഷന്‍ പ്രോജക്റ്റ് മാനേജര്‍ മാത്യൂ വെര്‍ഡര്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. മെട്രൊയുടെ നിര്‍മാണ പുരോഗതി, ഇതുവരെയുള്ള യാത്രക്കാരുടെ എണ്ണം, വരുമാനം, പ്രവര്‍ത്തനത്തിലുണ്ടായ തടസങ്ങള്‍ എന്നിവ സംബന്ധിച്ച് സംഘം കെഎംആര്‍എല്ലുമായി ചര്‍ച്ച നടത്തി. കൊച്ചി മെട്രോയുടെ നിര്‍മാണം നടക്കുന്ന എറണാകൂളം സൗത്ത് റെയില്‍വേ സ്‌റ്റേഷനു സമീപമുള്ള സ്ഥലത്തും സംഘം സന്ദര്‍ശനം നടത്തി. സൗത്ത് റെയില്‍വെ പാതയ്ക്ക് മുകളിലൂടെയുള്ള മെട്രൊ പാതയുടെ നിര്‍മാണം അടുത്ത വര്‍ഷം ഏപ്രില്‍ അവസാനത്തോടെ പൂര്‍ത്തിയാവുമെന്ന് അധികൃതര്‍ അറിയിച്ചു. മെട്രൊയുടെ നിര്‍മാണ പ്രവര്‍ത്തനത്തില്‍ പൂര്‍ണ സംതൃപ്തിയാണ് സംഘം രേഖപ്പെടുത്തിയത്.
Next Story

RELATED STORIES

Share it