എഎപിക്ക് പ്രചാരണാനുമതി നിഷേധിച്ചെന്ന്; നടപടിക്കു നിര്‍ദേശം

കൊച്ചി: പാലായില്‍ ആം ആദ്മി പാര്‍ട്ടിക്ക് പ്രചാരണാനുമതി നിഷേധിച്ച കോട്ടയം ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസറുടെയും പാലാ റിട്ടേണിങ് ഓഫിസറുടെയും നടപടിക്കെതിരേ നല്‍കിയ പരാതിയില്‍ നടപടിയെടുക്കാന്‍ ഹൈക്കോടതി ഉത്തരവ്. എഎപി സംസ്ഥാന സെക്രട്ടറി അരുണ്‍ ജോസഫ് നല്‍കിയ ഹരജിയില്‍ ജസ്റ്റിസ് അനില്‍ കെ നരേന്ദ്രനാണ് ഉത്തരവിട്ടത്.
Next Story

RELATED STORIES

Share it