kozhikode local

എം സാന്‍ഡ് യൂനിറ്റില്‍ നിന്നുള്ള പാറപ്പൊടി കൃഷിയിടത്തിലേക്ക്; പ്രദേശവാസികള്‍ ദുരിതത്തില്‍

താമരശ്ശേരി: എം സാന്‍ഡ് യൂനിറ്റില്‍ നിന്നുള്ള പാറപ്പൊടിയും മലിന ജലവും ഒഴുക്കി വിടുന്നത് തോട്ടിലേക്കും കൃഷിയിടത്തിലേക്കും. ഓമശ്ശേരി പഞ്ചായത്തിലെ വേനപ്പാറ കാട്ടുമുണ്ടയില്‍ പ്രവര്‍ത്തിക്കുന്ന എം സാന്‍ഡ് യൂനിറ്റില്‍ നിന്നാണ് പാറപ്പൊടി ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ തോട്ടിലേക്കും കൃഷിയിടത്തിലേക്കും ഒഴുക്കുന്നത്. നിയമങ്ങള്‍ കാറ്റില്‍ പറത്തിയാണ് യൂനിറ്റ് പ്രവര്‍ത്തിക്കുന്നതെന്നും ജീവിതം വഴി മുട്ടിയതായും നാട്ടുകാര്‍ ആരോപിക്കുന്നു.
യൂനിറ്റില്‍ നിന്നുള്ള പൊടിയും ശബ്ദവും വര്‍ഷങ്ങളായി പ്രദേശവാസികളുടെ ഉറക്കം കെടുത്തുന്നുണ്ട്.ഇതിനിടെയാണ് ഇവിടെ നിന്നുള്ള പാറപ്പൊടിയും മലിന ജലവും തോട്ടിലേക്കും കൃഷിയിടത്തിലേക്കും ഒഴുക്കിവിടാന്‍ ആരംഭിച്ചത്. റോഡരികിലെ ഓവുചാല് വഴി സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിലും തുടര്‍ന്ന് സമീപത്തെ തോട്ടിലേക്കുമാണ് പാറപ്പൊടി ഒഴുകിയെത്തുന്നത്. ഏക്കര്‍ കണക്കായ കൃഷിയിടത്തില്‍ പാറപ്പൊടി പരന്നു കിടക്കുകയാണ്.
നിരവധി കുടുംബങ്ങള്‍ കുളിക്കാനും അലക്കാനും ഉപയോഗിക്കുന്ന തോട് പാറപ്പൊടികൊണ്ട് മൂടിക്കഴിഞ്ഞു. സമീപത്തെ കുളത്തിലും പാറപ്പൊടി അടിഞ്ഞുകൂടിയിട്ടുണ്ട്. നൂറുകണക്കിന് കുടുംബങ്ങളുടെ ജീവിതം വഴിമുട്ടിക്കുന്ന യൂനിറ്റിനെതിരെ നടപടി ആവശ്യപ്പെട്ട് അധികൃതരെ സമീപിച്ചിരിക്കുകയാണ് പ്രദേശവാസികള്‍.
Next Story

RELATED STORIES

Share it