wayanad local

എം വി ശ്രേയാംസ്‌കുമാര്‍ എംഎല്‍എ പ്രചാരണം തുടങ്ങി

കല്‍പ്പറ്റ: നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി എം വി ശ്രേയാംസ്‌കുമാര്‍ എംഎല്‍എ പരസ്യപ്രചാരണം തുടങ്ങി. രാവിലെ മുട്ടില്‍ വയനാട് മുസ്‌ലിം യത്തീംഖാനയിലാണ് തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കു തുടക്കം കുറിച്ചത്.
ഓര്‍ഫനേജ് ജനറല്‍ സെക്രട്ടറി എം എ മുഹമ്മദ് ജമാലും സഹപ്രവര്‍ത്തകരും അദ്ദേഹത്തെ സ്വീകരിച്ചു. എന്‍ ഡി അപ്പച്ചന്‍, പി പി ആലി, വി എ മജീദ്, സി നൂറുദ്ദീന്‍, സലാം നീലിക്കണ്ടി, മോഹന്‍ദാസ് കോട്ടക്കൊല്ലി, കെ കെ മുഹമ്മദ്കുട്ടി, ഒ ഇ കാസിം, കെ സദാനന്ദന്‍ എംഎല്‍എയോടൊപ്പം ഉണ്ടായിരുന്നു.
ഉച്ചയ്ക്ക് വെങ്ങപ്പള്ളി ശംസുല്‍ ഉലമാ അക്കാദമിയിലെത്തിയ ശ്രേയാംസ്‌കുമാറിനെ അക്കാദമി വൈസ് പ്രസിഡന്റ് ഹാരിസ് ബാഖവി കമ്പളക്കാട്, മാനേജര്‍ എ കെ സുലൈമാന്‍ മൗലവി, കെ എ നാസിര്‍ മൗലവി, അബ്ദുല്‍ ഖാദര്‍ മടക്കിമല എന്നിവര്‍ ചേര്‍ന്നു സ്വീകരിച്ചു. തുടര്‍ന്ന് കല്‍പ്പറ്റ ഫാത്തിമ മാതാ ആശുപത്രിയിലും ശ്രേയാംസ്‌കുമാര്‍ എംഎല്‍എയെത്തി. ആശുപത്രി ഡയറക്ടര്‍ ഫാ. സുനിലിനെ കണ്ടശേഷം അദ്ദേഹം സെന്റ് വിന്‍സെന്റ് ചര്‍ച്ച് സന്ദര്‍ശിച്ചു.
വൈകീട്ട് നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളിലുമെത്തി അദ്ദേഹം വോട്ടഭ്യര്‍ഥിച്ചു.
Next Story

RELATED STORIES

Share it