Flash News

എം.പി വീരേന്ദ്രകുമാറും എം.എ ബേബിയും രാജ്യസഭയിലേക്ക്

എം.പി വീരേന്ദ്രകുമാറും എം.എ ബേബിയും രാജ്യസഭയിലേക്ക്
X
[caption id="attachment_51155" align="aligncenter" width="400"]mp veerendra kumar എം.പി വീരേന്ദ്രകുമാര്‍[/caption]

ന്യൂഡല്‍ഹി: കേരളത്തില്‍ നിന്ന് ഒഴിവുവരുന്ന മൂന്നു  രാജ്യ സഭാ സീറ്റുകളില്‍ യു.ഡി.എഫിന് ലഭിക്കുന്ന രണ്ടില്‍ ഒരു സീറ്റ് ജെ.ഡി.യുവിനുള്ളതാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇതോടെ, ജെ.ഡി.യുവിന് ലഭിക്കുന്ന സീ്റ്റില്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് എം.പി വീരേന്ദ്രകുമാര്‍ തന്നെയായിരിക്കും മല്‍സരിക്കുക. സി.പി.എമ്മിലെ കെ.എന്‍.ബാലഗോപാല്‍, ടി.എന്‍. സീമ, കോണ്‍ഗ്രസ്സിലെ എ.കെ ആന്റണി എന്നിവരുടെ കാലാവധി തീരുന്നതിനെ തുടര്‍ന്നാണ് മൂന്നു ഒഴിവുകള്‍ വന്നിരിക്കുന്നത്. ഇതില്‍ കേരള നിയമസഭാംഗങ്ങളുടെ എണ്ണത്തിനനുസരിച്ച് എല്‍.ഡി.എഫിന് ഒരു രാജ്യ സഭാംഗത്തെ മാത്രമെ ഇക്കുറി ജയിപ്പിക്കാനാവു. അങ്ങനെ വരുമ്പോള്‍ എം.എ ബേബിയെ രാജ്യസഭയിലേക്ക് അയക്കാനാണ് സാധ്യത. കോണ്‍ഗ്രസ്സിന് ലഭിക്കുന്ന സീറ്റ് വീണ്ടും എ.കെ ആന്റണിയെ പരിഗണിക്കുമെന്നാണ് സൂചന. അടുത്ത മാസം 21നാണ് തിരഞ്ഞെടുപ്പ്. മാര്‍ച്ച് നാലിന് വിജ്ഞാപനം പുറപ്പെടുവിക്കും. 11വരെയാണ് പത്രികാ സമര്‍പപ്പണം.
Next Story

RELATED STORIES

Share it