എം ടി രമേശ് നാളെ മൊഴിനല്‍കും



തിരുവനന്തപുരം: മെഡിക്കല്‍ കോഴയുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ് ഇന്നലെ വിജിലന്‍സിന് മൊഴിനല്‍കിയില്ല. പകരം നാളെ മൊഴി നല്‍കും. മൊഴി നല്‍കുന്നതിന് ഇന്നലെ ഹാജരാവണമെന്ന് വിജിലന്‍സ് എം ടി രമേശിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അസൗകര്യം അറിയിച്ചതിനെ തുടര്‍ന്നാണ് മൊഴി രേഖപ്പെടുത്തുന്നത് നാളത്തേക്കു മാറ്റിയത്. സ്വകാര്യ മെഡിക്കല്‍ കോളജിന് അംഗീകാരം ലഭിക്കുന്നതിന് ബിജെപി നേതാക്കള്‍ അടക്കം 5.60 കോടി രൂപ കോഴ വാങ്ങിയെന്നായിരുന്നു ആരോപണം.
Next Story

RELATED STORIES

Share it