എം കെ സ്റ്റാലിന്‍ തമിഴ്‌നാട് പ്രതിപക്ഷ നേതാവ്

ചെന്നൈ: എം കെ സ്റ്റാലിന്‍ തമിഴ്‌നാട് പ്രതിപക്ഷനേതാവാകും. ഡിഎംകെ നിയമസഭാകക്ഷി നേതാവായി സ്റ്റാലിനെ തിരഞ്ഞെടുത്തു. 234 അംഗ സഭയില്‍ പ്രതിപക്ഷത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷിയാണ് ഡിഎംകെ. കരുണാനിധിയും സ്റ്റാലിനും ഉള്‍പ്പെടെ പാര്‍ട്ടിക്ക് 89 എംഎല്‍എമാരുണ്ട്. കഴിഞ്ഞ നിയമസഭയില്‍ ഡിഎംകെയ്ക്ക് 23 സാമാജികര്‍ മാത്രമാണുണ്ടായിരുന്നത്. അണ്ണാ ഡിഎംകെയുടെ സഖ്യകക്ഷിയായി മല്‍സരിച്ച് 29 സീറ്റ് നേടിയ ഡിഎംഡികെ ആയിരുന്നു കഴിഞ്ഞ നിയമസഭയിലെ മുഖ്യ പ്രതിപക്ഷകക്ഷി. യോഗത്തില്‍ കരുണാനിധി ഉള്‍പ്പെടെയുള്ള എംഎല്‍എമാര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it