kozhikode local

എം കൃഷ്ണന്‍ അനുസ്മരണം: നേതാക്കള്‍ തമ്മില്‍ വാക്കുതര്‍ക്കം; പരിപാടിക്കായി ഇരുനേതാക്കള്‍ക്കും സമയം നിശ്ചയിച്ചത് പോലിസ്

വടകര: സോഷ്യലിസ്റ്റ് പ്രമുഖ സഹകാരിയും സ്വതന്ത്ര്യ സമരസേനാനിയും മുന്‍ എംഎല്‍എയുമായിരുന്ന എം കൃഷ്ണന്റെ 26ാം ചരമദിനാഘോഷ പരിപാടിക്കിടെ നേതാക്കള്‍ തമ്മില്‍ വാക്ക് തര്‍ക്കം. ഇന്നലെ വടകര ബിഇഎം ഹൈസ്‌കൂളിലായിരുന്നു സംഭവം.
എം കൃഷ്ണന്റെ ചരമദിനാഘോഷ പരിപാടിക്കായി എത്തിയ ജനതാദള്‍ നേതാവ് മനയത്ത് ചന്ദ്രനും, മുന്‍ ജില്ലാ സെക്രട്ടറി എടയത്ത് ശ്രീധരനും തമ്മിലാണ് വാക്ക് തര്‍ക്കമുണ്ടയത്. പരിപാടി മുന്‍കൂട്ടി ബുക്ക് ചെയ്ത എടയത്ത് ശ്രീധരനും സംഘവും പരിപാടിക്കെത്തിയപ്പോഴാണ് ജനതാദള്‍ യുവിലെ നേതാക്കളായ മനയത്ത് ചന്ദ്രനും സംഘവും ഇവിടെ എത്തയത്. കഴിഞ്ഞ മാസം 13നായിരുന്നു എടയത്ത് ശ്രീധരന്‍ പരിപാടി നടത്താനായി സ്‌കൂള്‍ പ്രധാനധ്യാപികക്ക് അനുമതിക്കായി അപേക്ഷ നല്‍കിയത്. എന്നാല്‍ അപേക്ഷക്ക് മറുപടി നല്‍കാന്‍ പ്രധാനധ്യപികയോട് മറന്നു പോവുകയാണുണ്ടായത്. കൂടാതെ ശ്രീധരന്റെ അപേക്ഷ സ്‌കൂളില്‍ നിന്നും ഒരു അധ്യാപകന്‍ മാറ്റിയതായും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ഇതിനിടെയാണ് മനയത്ത് ചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം പരിപാടിക്കായി സ്‌കൂളിനോട് അപേക്ഷ നല്‍കിയത്. ഇത് ഇന്നലെ വൈകുന്നേരം നടത്താനായി അനുമതി നല്‍കുകയും ചെയ്തു. ഇന്നലെ തന്നെ പരിപാടി നടത്താനായി സ്‌കൂള്‍ മാനേജര്‍ അനുമതി നല്‍കിയതായാണ് എടയത്ത് സ്രീധരന്‍ പറയുന്നത്. ബിഇഎം ൈഹസ്‌കൂളില്‍ വൈകുന്നേരം 4മണിയോടെ ഇരുകൂട്ടരും പരിപാടി നടത്താനായി എത്തിയപ്പോഴാണ് സംഭവത്തിന് തുടക്കം.
പരിപാടിക്കായെത്തിയവര്‍ രണ്ട് ബാനര്‍ കണ്ട് എന്താണ് സംഭവിച്ചെതെന്നതറിയാതെ നില്‍ക്കുകയായിരുന്നു. തുടര്‍ന്ന് നേതാക്കള്‍ തമ്മില്‍ വാക്ക് തര്‍ക്കം തുടങ്ങുകയായിരുന്നു. തുടര്‍ന്ന് പോലിസ് സ്ഥലത്തി. പിന്നീട് രണ്ട് കൂട്ടര്‍ക്കുമായി രണ്ട് സമയം നിശ്ചയിച്ചാണ് പോലിസ് പരിപാടി നടത്തിച്ചത്. ജനതാദള്‍ യുവിന്റെ പരിപാടി ഉദ്ഘാടനം ചെയ്തത് മനയത്ത് ചന്ദ്രന്‍ തന്നെയാണ്. എന്നാല്‍ എടയത്ത് ശ്രീധരന്റെ നേതൃത്വത്തിലുള്ള അനുസ്മരണ പരിപാചടി ഉദ്ഘാടനം ചെയ്തത് മുനിസിപ്പല്‍ ചെയര്‍മാന്‍ കെ ശ്രീധരനാണ്. തിരഞ്ഞെടുപ്പിന് മുന്നോടിയാണ് എടയത്ത് ശ്രീധരന്‍ മനയത്തിനെതിരെ വിവിധ ആക്ഷേപങ്ങള്‍ ഉന്നയിച്ച് കൊണ്ട് ജനതാദള്‍ യു വിന്റെ ജില്ലാ സെക്രട്ടറി സ്ഥാനം രാജിവച്ചത്.
Next Story

RELATED STORIES

Share it