Flash News

എം.എസ്.നായര്‍ മെമ്മോറിയല്‍ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ പ്രസിഡന്റ്‌സ് പെരിന്തല്‍മണ്ണക്ക് വിജയം

എം.എസ്.നായര്‍ മെമ്മോറിയല്‍ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ പ്രസിഡന്റ്‌സ് പെരിന്തല്‍മണ്ണക്ക് വിജയം
X
Cricket n ball
പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ ജോളിറോവേഴ്‌സ് ക്ലബ്ബ് സംഘടിപ്പിക്കുന്ന മുപ്പത്തിമൂന്നാമത് ഡോ: എം.എസ്.നായര്‍ മെമ്മോറിയല്‍ ഓള്‍ കേരള ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ഉദ്ഘാടന മത്സരത്തില്‍ പ്രസിഡന്റസ് പെരിന്തല്‍മണ്ണ ഷൊര്‍ണ്ണൂര്‍ ക്രിക്കറ്റ് ക്ലബ്ബിനെ 89 റണ്‍സിന് പരാജയപ്പെടുത്തി.സ്‌കോര്‍; ടോസ് നേടിയ ഷൊര്‍ണ്ണൂര്‍ ക്രിക്കറ്റ് ക്ലബ്ബ് പ്രസിഡന്റ്‌സ് പെരിന്തല്‍മണ്ണയെ ബാറ്റിംഗിനായ്ച്ചു. പ്രസിഡന്റ്‌സ് പെരിന്തല്‍മണ്ണ നിശ്ചിത 30 ഓവറില്‍ 212 റണ്‍സിന് എല്ലാവരും പുറത്ത്. പ്രസിഡന്റ്‌സിന് വേണ്ടി റഫീഖ്.എം 77 റണ്‍സും, ജസീര്‍.എം 41 റണ്‍സും നേടി. ഷൊര്‍ണ്ണൂര്‍ ക്രിക്കറ്റ് ക്ലബ്ബിന് വേണ്ടി ഷജിത്ത് അലി 5 ഓവറില്‍ 34 റണ്‍സ് വിട്ട്‌കൊടുത്ത് 3 വിക്കറ്റ് നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ ഷൊര്‍ണ്ണൂര്‍ ക്രിക്കറ്റ് ക്ലബ് 22.4 ഓവറില്‍ 123 റണ്‍സിന് എല്ലാവരും പുറത്തായി. ഷൊര്‍ണൂരിന് വേണ്ടി ആര്‍.സുബ്രമണ്യന്‍ 57 റണ്‍സ് നേടി. പ്രസിഡന്റ്‌സിന്റെ സി.ജി.വിജയകുമാര്‍ 5 ഓവറില്‍ 24 റണ്‍സ് വിട്ട്‌കൊടുത്ത് 4 വിക്കറ്റ് നേടി.രാവിലെ ടൂര്‍ണമെന്റിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെംബര്‍ ടി.കെ.റഷീദലി നിര്‍വഹിച്ചു.. അങ്ങാടിപ്പുറം പഞ്ചായത്ത് വിദ്യാഭ്യാസ ക്ഷേമ സ്റ്റാന്റിംഗ് കമ്മിറ്റി മെംബര്‍ യു.രവി, വാര്‍ഡ് മെമ്പര്‍ ശോഭ, ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് കെ.ഷൗക്കത്ത് ഹുസൈന്‍, ജോളി റോവേഴ്‌സ് പ്രസിഡന്റ് എസ്.കെ ഉണ്ണി എന്നിവര്‍ പങ്കെടുക്കും .ഇന്ന് രാവിലെ ചലഞ്ചേഴ്‌സ് സി.സി.ത്രിശ്ശൂര്‍ സി.ഡി.സി.എ ഇലവന്‍ കണ്ണൂരിനെയും, ഉച്ചക്ക് ശേഷം ഗ്ലോബ്ബ് സ്റ്റാര്‍ ആലുവ ബിലാത്തിക്കുളം സി.സി കാലിക്കറ്റിനെയും നേരിടും.
Next Story

RELATED STORIES

Share it