Flash News

എം എം മണിയുടെ സഹോദരന്റെ മരണം : യുവാവിനെ ജാമ്യത്തില്‍ വിട്ടു



അടിമാലി: മന്ത്രി എം എം മണിയുടെ സഹോദരന്‍ കുഞ്ചിത്തണ്ണി മുണ്ടക്കല്‍ എം എം സനകന്‍ (56) മരിച്ചത് വാഹനമിടിച്ച്. സംഭവത്തില്‍ കസ്റ്റഡിയിലായിരുന്ന മുരിക്കാശ്ശേരി ഉപ്പുതോട് വേലംകുന്നേല്‍ എബി (28), തന്റെ വാഹനം ഇടിച്ചാണ് സനകനു പരിക്കേറ്റതെന്നും താന്‍ തന്നെയാണ് ആശുപത്രിയില്‍ എത്തിച്ചതെന്നും പോലിസിനോട് സമ്മതിച്ചു. ഇതേ തുടര്‍ന്ന്, മനപ്പൂര്‍വമല്ലാത്ത നരഹത്യക്ക് പോലിസ് കേസെടുക്കുകയും അടിമാലി ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് എബിയെ ജാമ്യത്തില്‍ വിടുകയും ചെയ്തു. അടിമാലി അമ്പലപ്പടിയില്‍ എബിയുടെ കാര്‍ സനകനെ ഇടിച്ചെന്ന് മന്ത്രിക്ക് ലഭിച്ച ഊമക്കത്താണ് സംഭവത്തിനു വഴിത്തിരിവായത്.
Next Story

RELATED STORIES

Share it