kozhikode local

എം ആര്‍ കുത്തിവയ്‌പെടുത്ത ഒമ്പതുകാരി മെഡിക്കല്‍ കോളജില്‍ ചികില്‍സയില്‍



കോഴിക്കോട്: എം ആര്‍ കുത്തിവെപ്പെടുത്ത രണ്ടാം ദിവസം ഒമ്പതുവയസ്സുകാരിക്ക് പാര്‍ശ്വഫലങ്ങളുണ്ടായതായി മാതാപിതാക്കളുടെ പരാതി. മലപ്പുറം കൊളപ്പുറം പനമ്പുഴ പാറമ്മല്‍ അപ്പുട്ടിയുടെ മകള്‍ അക്ഷയയാണ് മെഡിക്കല്‍കോളജ് മാതൃശിശുസംരക്ഷണകേന്ദ്രത്തില്‍ ചികില്‍സയില്‍ കഴിയുന്നത്. ഒക്ടോബര്‍ ആറിന് കൊളപ്പുറം ജിഎച്ച്എസ്എസില്‍ നിന്ന് കുത്തിവെപ്പെടുത്ത അക്ഷയക്ക് എഴുതുന്നതിനിടെ കൈവിരല്‍ തളര്‍ന്നു പോയതായും കുട്ടിയെ തിരൂരങ്ങാടി താലൂക്കാശുപത്രിയിലും കുന്നംപുറം ഹെല്‍ത്ത് സെന്ററിലും കാണിച്ചപ്പോള്‍ മെഡിക്കല്‍ കോളജാശുപത്രിയിലേക്ക് അയച്ചു. ഇപ്പോള്‍ ഐസിയുവില്‍ ചികില്‍സയിലാണ്. ഇതിനിടയില്‍ കുട്ടിയുടെ സംസാരശേഷി നഷ്ടപ്പെടുകയും ശരീരം മുഴുവന്‍ തളരുകയും ചെയ്തതായി പിതാവ് അപ്പുട്ടി പറയുന്നു. കുത്തിവെപ്പിന്റെ പാര്‍ശ്വഫലമല്ല കുട്ടിക്കുണ്ടായതെന്നും ഓട്ടോ ഇമ്യൂണ്‍ എന്‍സഫലൈറ്റീസ്(എഐഇ) ബാധിച്ചതാണെന്നും ഡോക്ടര്‍മാര്‍ പറയുന്നു.കുത്തിവെപ്പിന്റെ രണ്ടാം ദിവസം കുട്ടിക്് എഐഇ ബാധിച്ചത് യാദൃശ്ചികമാണെന്നും സാവധാനം ഭേദമാകുന്ന രോഗമാണിതെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it