Alappuzha local

എംസി റോഡില്‍ പറക്കും ബൈക്കുകള്‍ സൃഷ്ടിക്കുന്ന അപകടങ്ങള്‍ പെരുകുന്നു

ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ - പന്തളം എം സി റോഡില്‍ ബൈക്കുകള്‍ കാറില്‍ തട്ടി ഒരു വിദ്യാര്‍ഥി മരിച്ചതിന്റെ നടുക്കം മാറും മുമ്പേ വീണ്ടും ഇതേ അപകട സ്ഥലത്തിന് തൊട്ടടുത്ത് ബൈക്ക് ഇന്നോവ കാറില്‍ ഇടിച്ച് രണ്ട് യുവാക്കള്‍ക്ക് പരിക്ക്.
എടത്വ സ്വദേശികളായ ഏബല്‍ (22) ജയേഷ് (21) എന്നിവര്‍ക്കാണ് ഇന്നലെ ഉച്ചയ്ക്ക് 2.30ന് ഉണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റത്. പന്തളം ഭാഗത്തുനിന്ന് ചെങ്ങന്നൂരിലേക്ക് വരികയായിരുന്ന ഇവരുടെ പള്‍സര്‍ ബൈക്ക് എംസി റോഡില്‍നിന്നും വലത്തേക്ക് മാവേലിക്കര ഭാഗത്തേക്ക് തിരിഞ്ഞ ഇന്നോവ കാറില്‍ ഇടിച്ചുകയറുകയായിരുന്നു. കഴിഞ്ഞ ദിവസം ഇതിന് ഒരു കിലോമീറ്റര്‍ അടുത്ത് ഉണ്ടായ അപകടത്തിലും എംസി റോഡില്‍നിന്നും വലത്തേക്ക് തിരിഞ്ഞ കാറില്‍ രണ്ട് ബൈക്കുകള്‍ ഇടിച്ചു കയറുകയും അതില്‍ ഒന്നില്‍ യാത്രചെയ്ത വിദ്യാര്‍ഥി മരിച്ചിരുന്നു. പകലും രാത്രിയും വ്യത്യാസമില്ലാതെ എം സി റോഡില്‍ ആഡംബര ബൈക്കുകളില്‍ യുവാക്കള്‍ പായുന്നത് അടുത്തിടെ ചെങ്ങന്നൂരില്‍ വ്യാപകമാണ്.
പോലിസ് മോട്ടോര്‍ വാഹന വകുപ്പ് എന്നിവ ഇത്തരം പറക്കും ബൈക്കുകള്‍ക്കെതിരെ നടപടിയെടുക്കുന്നില്ല. പോലിസ് വാഹനങ്ങള്‍ക്കും മറ്റും ബൈക്കുകള്‍ക്ക് പിന്നാലെയെത്തി അമിതവേഗത്തില്‍ വാഹനമോടിക്കുന്നവരെ പിടികൂടാനും ഇപ്പോള്‍ നിയമതടസ്സമുണ്ട്. എന്നാല്‍ ഇത്തരം വാഹനങ്ങളുടെ ഉടമസ്ഥരെ കണ്ടെത്തി നടപടിയെടുക്കാന്‍ ഉദ്യോഗസ്ഥര്‍ മെനക്കെടാറില്ല. സ്‌കൂളുകള്‍, കോളജുകള്‍ എന്നിവയുടെ പരിസരങ്ങളില്‍ ഒത്തുകൂടുന്ന ബൈക്ക് സംഘങ്ങള്‍ അമിത വേഗത്തില്‍ വാഹനം ഓടിച്ച് മറ്റ് വാഹന യാത്രികരെയും കാല്‍നടക്കാരെയും ഭീഷണിപ്പെടുത്തുന്നത് പ്രദേശങ്ങളില്‍ വ്യാപകമാണ്.
ഇത്തരം ബൈക്ക് സംഘങ്ങ ള്‍ കഞ്ചാവും മറ്റ് മയക്കുമരുന്നുകളും ഉപയോഗിക്കുന്നവരാണെന്നും ഇതിന്റെ വില്‍പ്പനക്കാരാണെന്നും കഴിഞ്ഞ അപകടത്തില്‍തന്നെ പോലിസിന് ബോധ്യപ്പെട്ടതാണ്.
Next Story

RELATED STORIES

Share it