kozhikode local

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്പ്രായപരിധി അടുത്തെത്തിയവര്‍ക്ക് പ്രത്യേക പരിഗണന നല്‍കണം

വടകര : എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്ത പ്രായപരിധി കഴിയാറായവര്‍ക്ക് പ്രത്യേക പരഗണന നല്‍കണമെന്ന് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് സീനിയോരിറ്റി അസോസിയേഷന്‍ കോഴിക്കോട് ജില്ലാ ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു. ജില്ലയില്‍ എംപ്ലോയ്‌മെന്റ് എക്‌ചേഞ്ചുകളെ നോക്കു കുത്തിയാക്കി നിയമനം തുടരുകയാണ്. താത്കാലിക നിയമനം എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി ആകണമെന്നാണ് നിയമമെങ്കിലും തൊണ്ണൂറ് ശതമാനം നിയമനങ്ങളും എപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളെ അറിയിക്കാതെയാണെന്ന് നടക്കുന്നത്. മുപ്പത് വര്‍ഷത്തിലേറെയായി എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്തിട്ടും ജോലി ലഭിക്കാത്തവര്‍ ഏറെയുണ്ട്. താത്കാലികകരാര്‍ അടിസ്ഥാനത്തിലുള്ള ഒഴിവുകള്‍ വരുമ്പോള്‍ ബന്ധപ്പെട്ട ഓഫീസുകളിലെ ഉദ്യോഗസ്ഥന്‍ അക്കാര്യം എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ റിപ്പോര്‍ട്ട് ചെയ്യുന്നില്ലെന്നും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് സീനിയോരിറ്റി അസോസിയേഷന്‍ കുറ്റപ്പെടുത്തി. യോഗത്തില്‍ ഗീത കെടി അധ്യക്ഷത വഹിച്ചു. അഡ്വ.എം രാജന്‍, ഉഷ സി മേപ്പയ്യൂര്‍, ശ്രീധരന്‍ കിടാവ് തിക്കോടി സംസാരിച്ചു. ഭാരവാഹികള്‍ ഗണേശന്‍(കൊയിലാണ്ടി), വിനോദ് കെ പൂനത്ത്, സിന്ധു കൊയിലാണ്ടി(വൈസ് പ്രസിഡണ്ടുമാര്‍), കെടി ഗിത പേരാമ്പ്ര(സെക്രട്ടറി), രാമകൃഷ്ണന്‍, അംബിക, ഉഷ സി (ജോയന്റ് സെക്രട്ടറിമാര്‍), പുഷ്പ (ട്രഷറര്‍).
Next Story

RELATED STORIES

Share it