Flash News

എംപി3 ഫോര്‍മാറ്റ് പ്രവര്‍ത്തനം അവസാനിപ്പിച്ചു

എംപി3 ഫോര്‍മാറ്റ് പ്രവര്‍ത്തനം അവസാനിപ്പിച്ചു
X


ബെര്‍ലിന്‍: എംപി3 ഫോര്‍മാറ്റ് ഔദ്യോഗികമായി പ്രവര്‍ത്തനം അവസാനിപ്പിച്ചു. എംപി3യേക്കാള്‍ കൂടുതല്‍ നല്ല ശബ്ദാനുഭവം നല്‍കാന്‍ സാധിക്കുന്ന എഎസി (അഡ്വാന്‍സ്ഡ് ഓഡിയോ കോഡിങ്)ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കാനാണ് കമ്പനി അധികൃതര്‍ എംപി3യുടെ പ്രവര്‍ത്തനം അവസാനിപ്പിച്ചത്. ഫ്രോണ്‍ ഹോഫര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ഇന്റഗ്രേറ്റഡ് സര്‍ക്യൂട്ട്‌സ് ആണ് എംപി3 ഫോര്‍മാറ്റ് നിര്‍മ്മിച്ചത്. എംപി3യുടെ കടന്നുവരവിന് വലിയ സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. ലോകത്ത് ഓഡിയോ ഫയലുകള്‍ക്ക് ഏറ്റവും യോജിച്ച ഫോര്‍മാറ്റായാണ് എംപി3 പ്രവര്‍ത്തനം ആരംഭിച്ചത്. എന്നാല്‍ ഇതിന് ശേഷം വന്ന എഎസിക്ക് എംപി3യേക്കാല്‍ മികച്ച ശബ്ദഗുണം നല്‍കാന്‍ സാധിക്കുമെങ്കിലും അത് അത്ര പ്രചാരത്തിലായില്ല.ഇതാണ് എംപി3യുമായി ബന്ധപ്പെട്ടുള്ള പേറ്റന്റുകളുടെ ലൈസന്‍സുകള്‍ കമ്പനി അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്.
ഇന്ന് ലോകത്ത് എല്ലാ മൊബൈല്‍ നിര്‍മാതാക്കളും ഉപയോഗിക്കുന്നത് എംപി3 ഫോര്‍മാറ്റാണ്. അതേസമയം, യൂട്യൂബ് ഉള്‍പ്പെടെയുള്ള വലിയ കമ്പനികള്‍ എഎസി ഫോര്‍മാറ്റിലേക്ക് മാറിയിട്ടുണ്ട്. മറ്റ് ഓഡിയോ ഫോര്‍മാറ്റുകള്‍ക്കൊന്നും എംപി3യേക്കാള്‍ മികച്ച പ്രകടനം കാഴ്ചവക്കാന്‍ സാധിച്ചിരുന്നില്ല. ഇതുതന്നെയായിരുന്നു എംപി3ക്ക് ലോകത്തിന് മുന്നില്‍ ഇത്ര സ്വീകാര്യത ലഭിക്കാന്‍ കാരണവും. എന്നിരുന്നാലും എംപി3ക്ക പകരം വരുന്ന എഎസി ഫോര്‍മാറ്റ് കൂടുതല്‍ ശബ്ദാനുഭവം നല്‍കാന്‍ സാധിക്കുന്നവതന്നെയാണെന്നാണ് വിലയിരുത്തല്‍.
Next Story

RELATED STORIES

Share it