Flash News

എംപി വീരേന്ദ്രകുമാര്‍ രാജ്യസഭാംഗത്വം രാജിവച്ചു

എംപി വീരേന്ദ്രകുമാര്‍ രാജ്യസഭാംഗത്വം രാജിവച്ചു
X
ന്യൂഡല്‍ഹി:  ജെഡിയു സംസ്ഥാന അധ്യക്ഷന്‍ എം.പി.വീരേന്ദ്രകുമാര്‍ രാജ്യസഭാംഗത്വം രാജിവച്ചു. ജെഡിയു ദേശീയ അധ്യക്ഷന്‍ നിതീഷ്‌കുമാര്‍ ബിജെപി സഖ്യത്തിലേക്കു പോയതിനെ തുടര്‍ന്നാണ് രാജി. രാജിക്കത്ത് രാജ്യസഭാ അധ്യക്ഷന്‍ വെങ്കയ്യ നായിഡുവിന് കൈമാറി. ജെഡിയു കേരള ഘടകത്തിന്റെ ഏക രാജ്യസഭാ അംഗമാണ് വീരേന്ദ്രകുമാര്‍.


എന്‍ഡിഎയിലേക്ക് പോയ നിതീഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള പാര്‍ട്ടിയുടെ എംപിയായി തുടരില്ലെന്നും ഉടന്‍ രാജി വയ്ക്കുമെന്നും വീരേന്ദ്രകുമാര്‍ നേരത്തെ അറിയിച്ചിരുന്നു. അതേസമയം രാജിയ്ക്ക് ശേഷം ഇടതുമുന്നണിയില്‍ ചേരുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. ഇടതുമുന്നണിയിലേക്ക് തിരിച്ച് പോകുന്നതിനെ കുറിച്ച് തീരുമാനിച്ചിട്ടില്ലെന്നും എല്‍ഡിഎഫിലേക്ക് പോകണോ എന്ന കാര്യം പാര്‍ട്ടിയുടെ സംസ്ഥാനസമിതിയാണ് തീരുമാനിക്കേണ്ടതെന്നുമായിരുന്നു അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നത്.
ബിഹാറില്‍ ജെഡിയു അധ്യക്ഷന്‍ നിതീഷ് കുമാര്‍ ബിജെപിയോടൊപ്പം ചേര്‍ന്നതിനെ തുടര്‍ന്നാണ് പാര്‍ട്ടിയില്‍ ഭിന്നാഭിപ്രായം ഉടലെടുത്തത്. നിതീഷ് കുമാറിന്റെ തീരുമാനങ്ങളെ തള്ളിയ ശരത് യാദവിനൊപ്പമാണ് ജെഡിയു കേരള ഘടകം ഇപ്പോള്‍.
Next Story

RELATED STORIES

Share it