palakkad local

എംപി ഫണ്ട്പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം

പാലക്കാട്: ജില്ലയില്‍ എം പിമാരുടെ ഫണ്ട് ഉപയോഗിച്ചുള്ള വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ നിര്‍വഹണ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. കലക്ടറേറ്റ് സമ്മേളന ഹാളില്‍ ചേര്‍ന്ന എംപി ഫണ്ട് അവലോകന യോഗത്തിലാണ് ഭരണാനുമതി ലഭിച്ച എല്ലാ പദ്ധതികളും ഉടനെ നിര്‍വഹണം പൂര്‍ത്തിയാക്കണമെന്ന് ജില്ലാ പ്ലാനിങ് ഓഫീസര്‍ നിര്‍ദേശം നല്‍കിയത്. റോഡുകള്‍, നടപ്പാതകള്‍, കുടിവെള്ള പദ്ധതികള്‍, ബസ് കാത്തിരുപ്പ് കേന്ദ്രങ്ങള്‍, ടോയ്—ലറ്റ് നിര്‍മാണം, പമ്പ് ഹൗസ് നിര്‍മാണം, പിഎച്ച്എസ്‌സി നിര്‍മാണം തുടങ്ങി നിരവധി പദ്ധതികളാണ് ജില്ലയില്‍ നടപ്പിലാക്കുന്നത്.
ഭിന്നശേഷിക്കാര്‍ക്കുള്ള ഇലക്ട്രിക്ക് സ്‌കൂട്ടര്‍ വിതരണം അടുത്ത മാസം നല്‍കാനുള്ള നടപടികള്‍ തുടങ്ങാന്‍ എം.ബി രാജേഷ് എം.പി നിര്‍ദേശിച്ചു. അട്ടപ്പാടി മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍, ഷോളയൂര്‍ ട്രൈബല്‍ സ്‌കൂള്‍, ജിഎച്ച്.എസ്എസ് കരിമ്പ, ജിഎച്ച്എസ്എസ്. പൊറ്റശ്ശേരി, ജിഎച്ച്എസ്എസ് ഉമ്മിണി, സിബികെഎംഎച്ച്എസ്എസ് പുതുപ്പരിയാരം, മലമ്പുഴ ആശ്രമം സ്—കൂള്‍, ബിഗ് ബസാര്‍ പാലക്കാട്, ജിഎച്ച്എസ്എസ് മങ്കര, ജിഎച്ച്എസ്എസ് പട്ടാമ്പി എന്നീ സ്—കൂളുകളില്‍ എംബി രാജേഷ് എംപി യുടെ ഫണ്ട് ഉപയോഗിച്ച് സ്മാര്‍ട്ട് ക്ലാസ് നിര്‍മാണം പൂര്‍ത്തിയായി. രണ്ടാം ഘട്ടത്തിലെ 10 സ്—കൂളുകളില്‍ കൂടി സ്മാര്‍ട്ട് ക്ലാസ് നിര്‍മാണം ആരംഭിച്ചതായും നിര്‍വഹണ ഏജന്‍സിയായ നിര്‍മിതി കേന്ദ്രം അധികൃതര്‍ അറിയിച്ചു.
ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ 24 ലക്ഷം ഉപയോഗിച്ച് ഡയാലിസിസ് യൂനിറ്റിലെ റാംപ് നിര്‍മാണം ജൂലൈയില്‍ പൂര്‍ത്തിയാക്കും.  കുനിശ്ശേരി ഗവ. ഹയര്‍ സെക്കന്‍ഡറി സ്—കൂള്‍ കെട്ടിട നിര്‍മാണം ത്വരിതപ്പെടുത്തി ഓഗസ്റ്റില്‍ പൂര്‍ത്തിയാക്കാനും യോഗം നിര്‍ദേശിച്ചു. പികെബിജു എംപിയുടെ ഫണ്ടില്‍ നിന്നും 48 ലക്ഷം ഉപയോഗിച്ചാണ് കെട്ടിട നിര്‍മാണം. എംപിമാരായ എംബി രാജേഷ്, പ്രൊഫ. റിച്ചാര്‍ഡ് ഹേ, എകെആന്റണി, വയലാര്‍ ആന്റണി, സുരേഷ് ഗോപി, പിവി അബ്ദുള്‍ വഹാബ്, ഇടി മുഹമ്മദ് ബഷീര്‍, പികെ ബിജു എന്നിവരുടെ ഫണ്ട് ഉപയോഗിച്ച് നടത്തുന്ന വിവിധ പദ്ധതികളുടെ നിലവിലെ പുരോഗതി യോഗത്തില്‍ വിലയിരുത്തി.
എംബി രാജേഷ് എംപി, ജില്ലാ കലക്ടര്‍ ഡി ബാലമുരളി, ജില്ലാ പ്ലാനിങ് ഓഫിസര്‍ ഡോ.പി സുരേഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ വിവിധ ബ്ലോക്ക് ഡെവലപ്—മെന്റ് ഓഫിസര്‍മാര്‍, നിര്‍വഹണ ഏജന്‍സി ഉദ്യോഗസ്ഥര്‍, എക്—സി. എന്‍ജിനീയര്‍മാര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it