Flash News

എംപിമാരുടെ ശമ്പളം ഇരട്ടിയാക്കാന്‍ പാര്‍ലമെന്ററി കമ്മറ്റി ശുപാര്‍ശ

എംപിമാരുടെ ശമ്പളം ഇരട്ടിയാക്കാന്‍ പാര്‍ലമെന്ററി കമ്മറ്റി ശുപാര്‍ശ
X
india nparliament

ന്യൂഡല്‍ഹി: എംപിമാരുടെ ശമ്പളം ഇരട്ടിയാക്കാന്‍ പാര്‍ലമെന്ററി കമ്മറ്റി ശുപാര്‍ശ. എംപിമാരുടെ പ്രതിമാസ ശമ്പളം 50,000ത്തില്‍ നിന്ന് ഒരു ലക്ഷമായി വര്‍ധിപ്പിക്കാനും അലവന്‍സ് 45000ല്‍ നിന്ന് 90000ആക്കാനുമാണ് ശുപാര്‍ശ. ഇതു സംബന്ധിച്ച ബില്‍ പാര്‍ലമെന്റിന്റെ അടുത്ത യോഗത്തില്‍ പാസായേക്കും.
ഈ ശുപാര്‍ശ അംഗീകരിക്കപ്പെടുന്നതോടെ അലവന്‍സുകള്‍ അടക്കം എംപിമാരുടെ മൊത്തം പ്രതിമാസ ശമ്പളം 1.40 ലക്ഷത്തില്‍നിന്നു 2.80 ലക്ഷം രൂപയായി വര്‍ധിക്കും. എംപിമാരുടെ പെന്‍ഷന്‍ 75 ശതമാനം വര്‍ധിപ്പിക്കാനും ബിജെപി എംപി യോഗി ആദിത്യനാഥ് അധ്യക്ഷനായ കമ്മിറ്റി ശുപാര്‍ശചെയ്തു. [related]
Next Story

RELATED STORIES

Share it