Flash News

എംപിമാരുടെ ഫണ്ട് വിനിയോഗം: രാജ്യസഭ ഉപാധ്യക്ഷന്‍ പി ജെ കുര്യനും ആന്റോ ആന്റണിയും മുന്നില്‍

എംപിമാരുടെ ഫണ്ട് വിനിയോഗം: രാജ്യസഭ ഉപാധ്യക്ഷന്‍ പി ജെ കുര്യനും ആന്റോ ആന്റണിയും മുന്നില്‍
X


പത്തനംതിട്ട: കേരളത്തില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗങ്ങളുടെ ഫണ്ട് വിനിയോഗത്തില്‍ പത്തനംതിട്ട പാര്‍ലമെന്റംഗം ആന്റോ ആന്റണിയും രാജ്യസഭാംഗങ്ങളില്‍ രാജ്യസഭാ ഉപാധ്യക്ഷന്‍ പി ജെ കുര്യനും മുന്നില്‍. 2014 ജൂണ്‍ മുതല്‍ ആന്റോ ആന്റണി നാടിന്റെ വികസനത്തിനായി എംപി ഫണ്ടില്‍ നിന്നും ലഭിച്ച 15 കോടി രൂപയും വിനിയോഗിച്ചു.  അദ്ദേഹത്തിന്റെ ഫണ്ടില്‍ നീക്കിയിരുപ്പായി 2016-17 വര്‍ഷത്തെ ഫണ്ടിന്റെ പലിശയിനത്തിലും മറ്റുമുള്ള 12.03 ലക്ഷം രൂപ മാത്രമേ അവശേഷിക്കുന്നുള്ളു. 2012 ജൂലൈ രണ്ടു മുതല്‍ രാജ്യസഭാംഗമായ പി ജെ കുര്യനു 2012-13 സാമ്പത്തിക വര്‍ഷം മുതല്‍  2016-17 വരെ നാടിന്റെ വികസനത്തിനു വേണ്ടി ലഭിച്ച 25 കോടിയും വിനിയോഗിച്ചു. പലിശയിനത്തിലും മുറ്റുമുള്ള 118.30 ലക്ഷം രൂപയാണ് പി ജെ കുര്യന്റെ ഫണ്ടില്‍ അവശേഷിപ്പിക്കുന്നത്. 2016 ഏപ്രിലില്‍ രാജ്യ സഭാംഗമായ രാജ്യസഭാംഗം കെ സോമപ്രസാദിനു 2016-17 സാമ്പത്തിക വാര്‍ഷം ചെലവഴിയ്ക്കുന്നതിനു അഞ്ചു കോടി രൂപ ലഭിയ്‌ക്കേണ്ടതായിരുന്നു. എന്നാല്‍ ആദ്യം ലഭിച്ച രണ്ടര  കോടി രൂപയില്‍ നിന്നും ഒരു രൂപ പോലും അദ്ദേഹം ചെലവഴിച്ചിട്ടില്ലാത്തതിനാല്‍ രണ്ടാം ഘട്ടത്തിലെ രണ്ടരകോടി രൂപ അദ്ദേഹത്തിനു ലഭിച്ചിട്ടുമില്ല. 2016ല്‍ നാമനിര്‍ദ്ദേശം വഴി രാജ്യ സാഭാംഗമായ സുരേഷ്‌ഗോപിയ്ക്ക് അര്‍ഹതപ്പെട്ട ലഭിച്ച അഞ്ച് കോടിയില്‍ നിന്നും  72.45 ലക്ഷം രൂപ പ്രാദേശിക വികസനത്തിനായി വിനിയോഗിച്ചു. രാജ്യസഭാംഗങ്ങള്‍ക്കും പാര്‍ലമെന്റംഗങ്ങള്‍ക്കും ഒരു സാമ്പത്തിക വര്‍ഷം അഞ്ച് കോടി രൂപയാണ് പ്രാദേശിക വികസന ഫണ്ടിലേക്ക് അനുവദിക്കുന്നത്. പാര്‍ലമെന്റ് അംഗമായി ചുമതലയേറ്റാലുടന്‍ തന്നെ അവരുടെ അക്കൗണ്ടിലേക്ക് രണ്ടരകോടി രൂപ അനുവദിക്കുകയാണ് നിലവിലുള്ള രീതി. ഇങ്ങനെ അനുവദിക്കുന്ന രണ്ടരകോടി രൂപയില്‍ ഒരു നിശ്ചിത തുക ചിലവഴിച്ചാല്‍ മാത്രമേ ആ സാമ്പത്തിക വര്‍ഷം രണ്ടാം ഘട്ട തുകയായ രണ്ടര കോടി രുപ ലഭിയ്ക്കുകയുള്ളു. പത്തനംതിട്ട സ്വദേശി സി റഷീദ് ആനപ്പാറ  സംസ്ഥാനത്തെ വിവിധ ജില്ലകളിലെ പ്ലാനിങ് ഓഫീസുകളില്‍ എംപിമാരുടെ ഫണ്ട് വിനിയോഗത്തെ സംബന്ധിച്ച വിവരങ്ങള്‍ ആവശ്യപ്പെട്ടു നല്‍കിയ അപേക്ഷയ്ക്കുള്ള മറുപടിയിലാണ് ഈക്കാര്യങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
Next Story

RELATED STORIES

Share it