Flash News

എംടിക്കും മോഹന്‍ലാലിനും പിന്തുണയുമായി സ്വാമി സന്ദീപാനന്ദഗിരി



തിരുവനന്തപുരം: എംടി- മോഹന്‍ലാല്‍ ബിഗ് ബജറ്റ് ചിത്രത്തിന് മഹാഭാരതം എന്ന പേര് ഉപയോഗിക്കുന്നതിനു പിന്തുണയുമായി സ്വാമി സന്ദീപാനന്ദഗിരിയുടെ ഫേസ്ബുക്ക് പോസ്റ്റ്. രണ്ടാമൂഴം എന്നത് മലയാള ശബ്ദമാണ്. 1000 കോടി മുതല്‍മുടക്കി ഇന്ത്യന്‍ സിനിമയുടെ അഭിമാനമായി ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധയാകര്‍ഷിക്കാന്‍ പോവുന്ന സിനിമയ്ക്ക് മഹാഭാരതമെന്ന പേരിടുന്നതുകൊണ്ട് എന്തു കുഴപ്പമാണു സംഭവിക്കുകയെന്ന് സ്വാമി സന്ദീപാനന്ദഗിരി ചോദിക്കുന്നു.  മോഹന്‍ലാല്‍ എന്ന മഹാനടന്‍ ഭീമനിലേക്ക് സന്നിവേശിപ്പിക്കുന്ന മഹാപ്രയാണത്തിലാണിപ്പോള്‍, നമ്മുടെ പിന്തുണയും പ്രാര്‍ഥനയുമാണ് ഇപ്പോള്‍ വേണ്ടത്. എംടിയുടെ രണ്ടാമൂഴം മഹാഭാരതമെന്ന പേരില്‍ സിനിമയായാല്‍ ഇതുവരെ മഹാഭാരതം വായിക്കാത്ത സകലര്‍ക്കും മഹാഭാരതം പഠിക്കാനുള്ള പ്രേരണയുണ്ടാവുമെന്നും സന്ദീപാനന്ദഗിരി ഫേസ്ബുക്കില്‍ കുറിച്ചു.  ചിത്രത്തിന് മഹാഭാരതം എന്ന പേര് ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്ന വാദവുമായി ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ശശികല ടീച്ചര്‍ കഴിഞ്ഞദിവസം രംഗത്തുവന്നിരുന്നു.
Next Story

RELATED STORIES

Share it