എംജി വിസി പദവിയിലിരിക്കെ ചെയ്ത കാര്യങ്ങള്‍ അസാധുവാകില്ല

കൊച്ചി: എംജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ബാബു സെബാസ്റ്റ്യന്റെ നിയമനം റദ്ദാക്കിയെങ്കിലും പദവിയിലിരിക്കെ അദ്ദേഹം ഔദ്യോഗികമായി നിര്‍വഹിച്ച കാര്യങ്ങളുടെ സാധുത നിലനില്‍ക്കും. വിസി എന്ന നിലയില്‍ ഒട്ടേറെ ചുമതലകള്‍ നിര്‍വഹിക്കുകയും ഉത്തരവുകള്‍ പുറപ്പെടുവിക്കുകയും നയപരമായ തീരുമാനങ്ങളെടുക്കുകയും ചെയ്തിട്ടുണ്ടാവാമെങ്കിലും ഇവയുടെ സാധുതയ്ക്ക് പരിരക്ഷ നല്‍കുന്നതായി ഹൈക്കോടതി വ്യക്തമാക്കി.
ഔദ്യോഗികപദവിയിലിരിക്കുമ്പോള്‍ അനിവാര്യമായി നിര്‍വഹിക്കേണ്ട ചുമതലകള്‍ക്ക് നിയമസാധുത പരിഗണിക്കാതെ അംഗീകാരം നല്‍കുന്ന തത്ത്വപ്രകാരമാണ് കോടതിയുടെ ഈ നടപടി. രാജ്യത്തിന്റെ സാംസ്‌കാരിക, വിദ്യാഭ്യാസ സമ്പത്തിന്റെ അടിസ്ഥാനമായ സര്‍വകലാശാലകള്‍ക്ക് അതിന്റേതായ പ്രാധാന്യമുള്ളതുകൊണ്ടാണ് സംസ്ഥാനത്തെ പ്രമുഖ പൗരന്റെ മേല്‍നോട്ടത്തില്‍ തന്നെ സര്‍വകലാശാലകള്‍ പ്രവര്‍ത്തിക്കുന്നതെന്നു കോടതി ചൂണ്ടിക്കാട്ടി. ചട്ടങ്ങള്‍ പാലിക്കാതെ ഉന്നത സ്ഥാനങ്ങളില്‍ നിയമനം നടത്തുന്നതും അപാകതകള്‍ വരുത്തുന്നതും സര്‍വകലാശാലകള്‍ക്ക് നല്‍കിയിരിക്കുന്ന അക്കാദമിക് സ്വാതന്ത്ര്യത്തിന്റെ തത്ത്വങ്ങള്‍ക്കെതിരാണ്
. നിയമനത്തിനു വേണ്ടി നല്‍കിയ അപേ—ക്ഷയില്‍ ബാബു സെബാസ്റ്റിയന്‍ രണ്ടു മന്ത്രിമാരുടെ പേരുകളാണ് റഫറന്‍സിനായി നല്‍കിയിരുന്നത്. ഉന്നതരുമായി ബന്ധമുണ്ടെന്നു സൂചന നല്‍കുന്ന ഇത്തരം നടപടികള്‍ അനൗചിത്യപരമാണെന്നു കോടതി വ്യക്തമാക്കി.
Next Story

RELATED STORIES

Share it