Kottayam Local

എംജി ജൈവ സാക്ഷരതാ പദ്ധതി : പരിശീലന പരിപാടി ഉദ്ഘാടനം നാളെ



കോട്ടയം: സംസ്ഥാന സര്‍ക്കാരിന്റെ ധനസഹായത്തോടെ എംജി സര്‍വകലാശാല നടപ്പാക്കുന്ന ജൈവകൃഷി  സാക്ഷരതാ പദ്ധതിയായ ജൈവം 2017ന്റെ പരിശീലന പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം നാളെ മന്ത്രി മാത്യൂ ടി തോമസ് നിര്‍വഹിക്കും.  സര്‍വകലാശാലാ അസംബ്ലി ഹാളില്‍ രാവിലെ 10.30 ന് നടക്കുന്ന ചടങ്ങില്‍ വൈസ്ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിക്കും.  രജിസ്ട്രാര്‍ എംആര്‍ ഉണ്ണി, സിന്‍ഡിക്കേറ്റംഗം ഡോ. കെ ഷെറഫുദ്ദീന്‍, കെ വി ദയാല്‍ സംസാരിക്കും. സര്‍വകലാശാലാ ജീവനക്കാര്‍, റസിഡന്‍സ് അസോസിയേഷന്‍ അപക്‌സ് കൗണ്‍സില്‍ കേരള ജൈവ കര്‍ഷക സമിതി, പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ എന്നീ സംഘടനകളുടെ പ്രതിനിധികള്‍, തുടങ്ങിയവര്‍ പങ്കെടുക്കും. ഇതോടനുബന്ധിച്ച് കോളജ് പ്രിന്‍സിപ്പല്‍മാര്‍ക്കായുള്ള ശില്‍പ്പശാല ഇന്നു രാവിലെ 11ന്് സ്‌കൂള്‍ ഓഫ് കെമിക്കല്‍ സയന്‍സസ് ഓഡിറ്റോറിയത്തില്‍ സിനിമാ സംവിധായകന്‍ ജയരാജ് ഉദ്ഘാടനം ചെയ്യും.  സിന്‍ഡിക്കേറ്റംഗം ഡോ. കെ കൃഷ്ണദാസ് അധ്യക്ഷത വഹിക്കും. നാഷനല്‍ സര്‍വീസ് സ്‌കീം യൂനിറ്റുകളിലൂടെ നടപ്പാക്കുന്ന പദ്ധതിയുടെ മുന്നൊരുക്കമായി 10000പേര്‍ക്കു പരിശീലനം നല്‍കും.
Next Story

RELATED STORIES

Share it