Kottayam Local

എംജിയില്‍ ഗാന്ധി ജയന്തി വാരാഘോഷം



കോട്ടയം: സമാധാനത്തിന്റെയും സഹിഷ്ണുതയുടെയും സന്ദേശം പകര്‍ന്നു നല്‍കുന്ന ഗാന്ധി ദര്‍ശനങ്ങളുടെ സമകാലിക പ്രസക്തി തിരിച്ചറിഞ്ഞു കൊണ്ട് എംജി സര്‍വകലാശാല സ്‌കൂള്‍ ഓഫ് ഗാന്ധിയന്‍ തോട്ട് ആന്റ് ഡെവലപ്‌മെന്റ് സ്റ്റഡീസ് ഗാന്ധിജയന്തി വാരാഘോഷം സംഘടിപ്പിക്കുന്നു. നാളെ മുതല്‍ എട്ടുവരെ സ്‌കൂള്‍ ഓഫ് ഗാന്ധിയന്‍ തോട്ട് ആന്റ് ഡെവലപ്‌മെന്റ് സ്റ്റഡീസിലാണ് പരിപാടി. സെന്റര്‍ ഫോര്‍ യോഗ ആന്റ് നാച്ച്യുറോപ്പതി. ഡിപാര്‍ട്ട്‌മെന്റ് ഓഫ് ലൈഫ്‌ലോങ് ലേണിങ് ആന്റ് എക്‌സ്റ്റെന്‍ഷന്‍, ഡോ. പൗലോസ് മാര്‍ ഗ്രിഗോറിയോസ് ചെയര്‍, എന്‍എസ്എസ് കാംപസ് യൂനിറ്റ് എന്നിവരുടെ സഹകരണത്തോടെയാണ് പരിപാടി.നാളെ ഉച്ചകഴിഞ്ഞ് രണ്ടിന് ഉദ്ഘാടന സമ്മേളനം നടക്കും. എംജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ബാബു സെബാസ്റ്റ്യന്‍ ഉദ്ഘാടനം നിര്‍വഹിക്കും. സിന്‍ഡിക്കേറ്റംഗം ഡോ. എ ജോസ് അധ്യക്ഷത വഹിക്കും. കാലടി ശ്രി ശങ്കരാ യൂനിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സലര്‍ ഡോ. എം സി ദിലീപ്കുമാര്‍ മുഖ്യപ്രഭാഷണം നടത്തും. ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടി കെ ശിവശങ്കരന്‍, കോട്ടയം പ്രസ്് ക്ലബ്ബ് പ്രസിഡന്റ് സാനു ജോര്‍ജ്, സെക്രട്ടറി സനില്‍ കുമാര്‍ എസ്, ഡോ. സി ആര്‍ ഹരിലക്ഷ്മീന്ദ്രകുമാര്‍, ഡോ. റെജിമോന്‍ പി കെ, മഞ്ജുഷ കെ എ പങ്കെടുക്കും. സ്വദേശി ഉല്‍പ്പന്നങ്ങളുടെ നിര്‍മാണ പരിശീലനവും ഖാദിവസ്ത്രങ്ങളുടെ പ്രദര്‍ശനവും വിപണനവും, ഗാന്ധി പുസ്തക പ്രദര്‍ശനം, ചര്‍ക്ക പ്രദര്‍ശനവും പ്രവര്‍ത്തന വിവരണവും കുടുംബശ്രീ ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനവും വിപണനവും കുടുംബശ്രീ ഫുഡ് കോര്‍ട്ട് എന്നിവയും വാരാഘോഷത്തോടനുബന്ധിച്ച് ഉണ്ടായിരിക്കും. ഗാന്ധിയന്‍ ചിത്ര രചനയും ചര്‍ക്ക നിര്‍മാണവും തല്‍സമയം നടക്കും. പൊതുജനങ്ങള്‍ക്ക് അനുഭവവേദ്യമാക്കികൊണ്ട് ദേശീയ ചലച്ചിത്ര പുരസ്‌കാര ജേതാവ് മിനോണ്‍ ജോണ്‍ ബേബിയുടെ നേതൃത്വത്തില്‍ ജോണ്‍ ബേബി, മിനി ജോണ്‍ ബേബി, മിന്റു ജോണ്‍ ബേബി എന്നിവരുടെ പങ്കാളിത്തത്തില്‍ കലകളുടെ കൂടാരം ഗാന്ധി ജയന്തി വാരാഘോഷത്തില്‍ സജീവ സാന്നിധ്യമായിരിക്കും. വാര്‍ത്താ സമ്മേളനത്തില്‍ സ്‌കൂള്‍ ഓഫ് ഗാന്ധിയന്‍ തോട്ട് ആന്റ് ഡെവലപ്‌മെന്റ് സ്റ്റഡീസ് മേധാവി ഡോ. ഹരിലഷ്മീന്ദ്രകുമാര്‍, ഡോ. പൗലോസ്, റവ. ഡോ. കെ എം ജോര്‍ജ്,  മഞ്ജുഷ കെ എ, എല്‍ദോ ജേക്കബ്, ജെയിംസ് ഫിലിപ്പ് ആലപ്പാട്ട് പങ്കെടുത്തു.
Next Story

RELATED STORIES

Share it