Flash News

എംജിയിലെ മൂല്യനിര്‍ണയം : അധ്യാപകരുടെ ശമ്പളവും ഇന്‍ക്രിമെന്റും തടയാന്‍ ശുപാര്‍ശ



കോട്ടയം: വിവിധ പരീക്ഷകളുടെ ഉത്തരക്കടലാസ് മൂല്യനിര്‍ണയത്തില്‍ കൃത്യവിലോപവും വീഴ്ചയും വരുത്തിയ അധ്യാപകര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കാന്‍ എംജി സര്‍വകലാശാല സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു. മൂല്യനിര്‍ണയത്തില്‍ വീഴ്ചവരുത്തിയ അധ്യാപകരുടെ ശമ്പളവും ഇന്‍ക്രിമെന്റും തടയുന്നതിന് കോളജ് വിദ്യാഭ്യാസ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കാനാണ് സര്‍വകലാശാല സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിരിക്കുന്നത്.  ഉത്തരക്കടലാസ് മൂല്യനിര്‍ണയവുമായി ബന്ധപ്പെട്ട് സര്‍വകലാശാല അയക്കുന്ന കത്തുകള്‍ക്ക് യഥാസമയം മറുപടി നല്‍കാതിരിക്കുകയും ഉത്തരക്കടലാസുകള്‍ മൂല്യനിര്‍ണയത്തിനായി കൈപ്പറ്റാതിരിക്കുകയും നിശ്ചിത സമയപരിധിക്കുള്ളില്‍ മൂല്യനിര്‍ണയം പൂര്‍ത്തിയാക്കാത്തതുമായ നടപടികളാണ് മൂല്യനിര്‍ണയത്തിലെ വീഴ്ചയും കൃത്യവിലോപവുമായി സര്‍വകലാശാല കണക്കാക്കുന്നത്. ഇത്തരത്തിലുള്ള അധ്യാപകരുടെ വിശദാംശങ്ങള്‍ തുടര്‍നടപടികള്‍ക്കായി സര്‍വകലാശാല സര്‍ക്കാരിന് റിപോര്‍ട്ട് ചെയ്യും.
Next Story

RELATED STORIES

Share it