എംകെ ജെയിന്‍ റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണറായി ഐഡിബിഐ ബാങ്കിന്റെ മാനേജിങ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറുമായ എം കെ ജെയിനെ സര്‍ക്കാര്‍ നിയമിച്ചു. 2017 ആഗസ്ത് മുതല്‍ ഈ പദവി ഒഴിഞ്ഞുകിടക്കുകയായിരുന്നു. 2017 ഏപ്രിലിലാണ് ജെയിന്‍ ഐഡിബിഐ ബാങ്കിന്റെ മാനേജിങ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറുമായി ചുമതലയേറ്റത്. ഐഡിബിഐ ബാങ്കിലെ ചുമതല ഏറ്റെടുത്തതു മുതല്‍ ബാങ്കിന്റെ ബാലന്‍സ് ഷീറ്റ് ശുദ്ധീകരണത്തിലും മൂലധനം സ്വരൂപിക്കുന്നതിന് നിരവധി അപ്രധാന ആസ്തികള്‍ വിറ്റഴിക്കുന്നതിലും ഇദ്ദേഹം ശ്രദ്ധകേന്ദ്രീകരിച്ചു.
Next Story

RELATED STORIES

Share it