Flash News

എംഎസ്എഫില്‍ ഭാരവാഹികളുടെ കൂട്ടരാജി: എംഎസ്എഫ് ഹരിത സ്‌റ്റേറ്റ് പ്രസിഡന്റിനെതിരെ വിദ്യാര്‍ത്ഥി രോഷം ഉയരുന്നു

എംഎസ്എഫില്‍ ഭാരവാഹികളുടെ കൂട്ടരാജി: എംഎസ്എഫ് ഹരിത സ്‌റ്റേറ്റ് പ്രസിഡന്റിനെതിരെ വിദ്യാര്‍ത്ഥി രോഷം  ഉയരുന്നു
X
കോഴിക്കോട്: എംഎസ്എഫില്‍ ഭാരവാഹികളുടെ കൂട്ടരാജി തുടരുന്നു. കൊല്ലം എംഎസ്എഫ് ഹരിത ജില്ലാകമ്മിറ്റി രൂപികരണവുമായി ബന്ധപ്പെട്ടുണ്ടായ സംഭവങ്ങളാണ് രാജികള്‍ക്കും പ്രതിഷേധത്തിനും ഇടയാക്കിയത്. രണ്ടുദിവസം മുന്‍പ് മുസ്‌ലിം ലീഗ്, എംഎസ്എഫ്, യൂത്ത് ലീഗ്, വനിതാ ലീഗ് കൊല്ലം ജില്ലാനേതാക്കളുടെ സാന്നിധ്യത്തില്‍ ഹരിതയുടെ  കൊല്ലം ജില്ലാ കമ്മിറ്റി  രൂപീകരിച്ചിരുന്നു.



ഹരിത സ്‌റ്റേറ്റ് ട്രഷറര്‍ ആയിഷാ ബാനുവിന്റെ സാന്നിധ്യത്തില്‍ ലീഗ് കൊല്ലം ജില്ലാ പ്രസിഡന്റ് അന്‍സറുദ്ധീന്‍ സാഹിബാണ് കമ്മിറ്റി  പ്രഖ്യാപിച്ചത്. എന്നാല്‍ പ്രഖ്യാപനം നടന്ന ഉടന്‍ തന്നെ ഹരിത സ്‌റ്റേറ്റ് പ്രസിഡന്റ് മുഫീദ തസ്‌നി കമ്മിറ്റി പിരിച്ചു വിട്ടതായി ഫേസ്ബുക്കില്‍ പോസ്റ്റിട്ടു.
ഇതോടെ, കൊല്ലം ജില്ലാ കമ്മിറ്റി  പ്രസിഡന്റ് ആയി  സന മെഹ്‌റിനെ എതിര്‍പ്പുകളില്ലാതെ തിരഞ്ഞെടുത്തിട്ടും  കൊല്ലം ജില്ലയില്‍ ആര്‍ക്കും ഒരു തരത്തില്‍ ഉള്ള വിയോജിപ്പും ഇല്ലാതിരുന്നിട്ടും  കമ്മിറ്റി പിരിച്ചു വിട്ട  മുഫീദ തസ്‌നിയുടെ ഏകപക്ഷീയ  നടപടിക്കെതിരെ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തുവരികയായിരുന്നു.  കൂടാതെ ഇതിന്റെ ഭാഗമായി കൊല്ലം ജില്ലാ എംഎസ്എഫ് പ്രസിഡന്റ് അംജദ് കുരീപ്പള്ളിയെ നേതൃത്വം സസ്‌പെന്‍ഡ് ചെയ്തു. ഇതോടെയാണ് കൊല്ലം ജില്ലയിലെ മിക്ക എംഎസ്എഫ് നേതാക്കളും രാജിവച്ചത്.
ജില്ലാ ജനറല്‍ സെക്രട്ടറി അടക്കം  മുഴുവന്‍ മണ്ഡലം കമ്മിറ്റികളിലെയും പ്രമുഖ ഭാരവാഹികള്‍ ഇതിനകം രാജിവച്ചിട്ടുണ്ട്. കരുനാഗപ്പള്ളി മണ്ഡലം പ്രസിഡന്റ് സക്കരിയ, കൊല്ലം മണ്ഡലം പ്രസിഡന്റ് സഹദ്, സെക്രട്ടറി സല്‍മാന്‍,കുണ്ടറ  മണ്ഡലം പ്രസിഡന്റ് തൗഫീഖ് ജനറല്‍ സെക്രട്ടറി ഷാഫി ട്രഷറര്‍ ജുനൈദ് ഉള്‍പ്പെടെ മുഴുവന്‍ ഭാരവാഹികളും പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളും  സ്‌കൂള്‍ യൂണിറ്റ് ഭാരവാഹികളും
പത്തനാപുരം മണ്ഡലം പ്രസിഡന്റ് നാദിര്‍ഷ ഇരവിപുരം മണ്ഡലം പ്രസിഡന്റ് മുഹമ്മദ് ഗസ്‌നി അടക്കമുള്ളവര്‍ രാജിവച്ചിട്ടുണ്ട്. നിയോജകമണ്ഡലം കമ്മിറ്റി മുഴുവന്‍ പിരിച്ചുവിടുകയും ചെയ്്തു.കുന്നത്തൂര്‍ നിയോജകമണ്ഡലം പ്രസിഡന്റ് ട്രഷറര്‍ ഉനൈസ് നിയോജകമണ്ഡലം ഭാരവാഹികള്‍കൂടാതെ, ജില്ലാ ഭാരവാഹികളായ  ഫിറോസ്, സുഹൈല്‍, ഷഹിന്‍ കൂടാതെ യൂത്ത് ലീഗ് ജില്ലാ കമ്മിറ്റിയും വനിതാ ലീഗ് ജില്ലാ കമ്മിറ്റിയും  മുസ്‌ലിം ലീഗ് ജില്ലാ കമ്മിറ്റിയും അംജദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. വിഷയത്തിലുള്ള എതിര്‍പ്പ് ഔദ്യോഗികമായി നേതൃത്വത്തെ അറിയിക്കാതെ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചതിന് അച്ചടക്ക നടപടിയുടെ ഭാഗമായി മൂഫൂദ തസ്‌നിയെ  സസ്‌പെന്‍ഡ്  ചെയ്തിട്ടുണ്ട്.
Next Story

RELATED STORIES

Share it