Kollam Local

എംഎസ്എം അറബിക്‌കോളജ് വാര്‍ഷികം ഇന്ന് മുതല്‍ ആരംഭിക്കും

കടയ്ക്കല്‍: ദക്ഷിണകേരളത്തിലെ പ്രമുഖ അറബിക്-ഇസ്‌ലാമിക വിദ്യാകേന്ദ്രമായ കടയ്ക്കല്‍ എംഎസ്എം അറബിക് കോളജിന്റെ 21-ാമത് വാര്‍ഷികവും ഖുര്‍ആന്‍ കോളജിന്റെ ഒമ്പതാമത് വാര്‍ഷികവും സംയുക്തമായി ഇന്നും നാളെയും മറ്റെന്നാളുമായി എംഎസ്എം നഗറില്‍ നടക്കും.

ഇന്ന് രാവിലെ പത്തിന് നടക്കുന്ന പ്രഥമസമ്മേളനം കടയ്ക്കല്‍ ഗ്രാമപ്പഞ്ചായത്ത് വൈസ്പ്രസിഡന്റ് ഡി ദേവയാനി അമ്മ ഉദ്ഘാടനം ചെയ്യും. കോംപ്ലക്‌സ് ചെയര്‍മാന്‍ ഡോ. എം എസ് മൗലവി അധ്യക്ഷത വഹിക്കും. പ്രശസ്ത അറബികവി മൗലവി എസ് കെ ബാഖവി മുഖ്യപ്രഭാഷണം നടത്തും.
11ന് രാവിലെ 9.30ന് നടക്കുന്ന അറബി കലാ, സാഹിത്യസമ്മേളനം എം ഇമാമുദ്ദീന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും. തോപ്പില്‍ താജുദ്ദീന്‍ അധ്യക്ഷത വഹിക്കും. ആദ്യ രണ്ടുദിവസങ്ങളിലും ഉച്ചയ്ക്കുശേഷം കോളജ് വിദ്യാര്‍ഥികളുടെ കലാസാഹിത്യ മല്‍സരങ്ങള്‍ നടക്കും. ഖുര്‍ആന്‍ കോളജ് വാര്‍ഷികത്തിന്റെ ഭാഗമായി 12ന് രാവിലെ 9.30 മുതല്‍ ഖുര്‍ആന്‍ മാനവികതയുടെ ദര്‍ശനം എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാര്‍ തിരുവനന്തുപുരം പാളയം ഇമാം വി പി സുഹൈബ് മൗലവി ഉദ്ഘാടനം ചെയ്യും. ഖുര്‍ആന്‍ പണ്ഡിതന്മാരായ ഹാഫിസ് മുസമ്മില്‍മൗലവി അല്‍കൗസരി, ഡോ. കുഞ്ഞുമുഹമ്മദ് പുലവത്ത്, മൗലവി ശമീം അമാനി ആറ്റിങ്ങല്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.
ചന്ദനത്തോപ്പ് ശിഹാബുദ്ദീന്‍ മോഡറേറ്ററായിരിക്കും. ഉച്ചയ്ക്കുശേഷം നടക്കുന്ന വിദ്യാഭ്യാസ, സാംസ്‌ക്കാരിക സമ്മേളനം മുല്ലക്കര രത്‌നാകരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. ഡോ. എം എസ് മൗലവി അധ്യക്ഷത വഹിക്കും. കടയ്ക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് ആര്‍ എസ് ബിജു സമ്മാനങ്ങള്‍ വിതരണം ചെയ്യും. എം എ സമദ് മുഖ്യപ്രഭാഷണം നടത്തും. പരിപാടികളില്‍ ജനപ്രതിനിധികളും മതപണ്ഡിതന്മാരും സാംസ്‌ക്കാരി പ്രവര്‍ത്തകരും സംബന്ധിക്കും. വിദ്യാര്‍ഥികളുടെ കലാവിരുന്നും ഉണ്ടായിരിക്കും. വാര്‍ത്താസമ്മേളനത്തില്‍ ഡോ. എം എസ് മൗലവി, ജനറല്‍ കണ്‍വീനര്‍ തോപ്പില്‍ താജുദ്ദീന്‍, സംഘാടക സമിതി ഭാരവാഹികളായ എം തമീമുദ്ദീന്‍, യു അബ്ദുല്‍ബാരി, എം എ ഹക്കീം, സലീം തേരിയില്‍, നിഹാസ്, എ എ സലാം, അഷ്‌റഫ് മുതയില്‍ എന്നിവര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it