ernakulam local

എംഎല്‍എ നേരിട്ടെത്തി : കെഎസ്ആര്‍ടിസി സ്റ്റാന്റിലെ ഇരിപ്പിടം യാത്രക്കാര്‍ക്ക് തിരിച്ചുകിട്ടി



ആലുവ: ആലുവ കെഎസ്ആര്‍ടിസി സ്റ്റാന്റില്‍ യാത്രക്കാരുടെ ഇരിപ്പിടം കൈയ്യേറിയ കച്ചവടക്കാരെ അന്‍വര്‍ സാദത്ത് എംഎല്‍എ നേരിട്ടെത്തി ഒഴിപ്പിച്ചു. ഇന്നലെ ഉച്ചയോടെയാണ് എംഎല്‍എ സ്ഥലത്ത് നേരിട്ടെത്തി കൈയ്യേറ്റം ഒഴിപ്പിച്ചത്. യാത്രക്കാരുടെ ഇരിപ്പിടം കച്ചവടക്കാര്‍ കൈയ്യേറിയ മാധ്യമ വാര്‍ത്തകളെ തുടര്‍ന്നാണ് എംഎല്‍എ സ്ഥലം സന്ദര്‍ശിച്ചത്. വാര്‍ത്തകളെ തുടര്‍ന്ന് കെഎസ്ആര്‍ടിസി അധികൃതര്‍ കച്ചവടക്കാര്‍ക്ക് നോട്ടീസ് നല്‍കിയെങ്കിലും ഒഴിപ്പിച്ചിരുന്നില്ല. ഇന്നലെ യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് പ്രഖ്യാപിച്ചതോടെ ഞായറാഴ്ച്ച രാത്രി ഇരിപ്പിടങ്ങളില്‍ സ്ഥാപിച്ചിരുന്ന കച്ചവട സാമഗ്രികള്‍ കച്ചവടക്കാര്‍ തന്നെ ഭാഗീകമായി നീക്കുകയായിരുന്നു. അവശേഷിച്ചവയാണ് എംഎല്‍എയെത്തി നീക്കിച്ചത്. യാത്രക്കാര്‍ക്ക് അനുവദിച്ചിട്ടുള്ള സൗകര്യങ്ങള്‍ നിഷേധിക്കാന്‍ ആരെയും അനുവദിക്കരുതെന്നും അനുവദനീയമായതിലും അധികം സ്ഥലം കൈവശപ്പെടുത്തുന്ന കച്ചവടക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും അന്‍വര്‍ സാദത്ത് എംഎല്‍എ എടിഒ ഷാജി കുര്യാക്കോ നിര്‍ദ്ദേശം നല്‍കി.ഇരിപ്പിടം കൈവശപ്പെടുത്തിയതിനെതിരെ പൗരാവകാശ സംരക്ഷണ സമിതി സംസ്ഥാന മനുഷ്യാവകാശ കമ്മീഷനെ സമീപിക്കുമെന്നും അറിയിച്ചിരുന്നു. കച്ചവടക്കാരോട് കെഎസ്ആര്‍ടിസി രണ്ട് തരം നീതിയാണ് പുലര്‍ത്തുന്നത്.
Next Story

RELATED STORIES

Share it