malappuram local

എംഎല്‍എയുടെ സ്‌നേഹോപഹാരം ശ്രദ്ധേയമായി

മങ്കട: എഴുന്നൂറോളം പ്രതിഭകള്‍ സംഗമിച്ച എംഎല്‍എയുടെ സ്‌നേഹോപഹാര ചടങ്ങ് ശ്രദ്ധേയമായി. മങ്കട മണ്ഡലത്തില്‍ നിന്നും  എസ്എസ്എല്‍സി, പ്ലസ്—ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ അഞ്ഞൂറോളം വിദ്യാര്‍ഥികളെയും എല്‍എസ്എസ്, യുഎസ്എസ്—നേടിയ നൂറ്റിയിരുപതോളം വിദ്യാര്‍ഥികളെയുമാണ് ടി എ അഹമ്മദ്— കബീര്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ സ്—നേഹോപഹാരം നല്‍കി ആദരിച്ചത്.
അഞ്ഞൂറ്റിയമ്പതോളം എസ്എസ്എല്‍സി, പ്ലസ് ടു വിദ്യാര്‍ഥികളെയും നൂറ്റിയിരുപതോളം എല്‍എസ്എസ്, യുഎസ്എസ് നേടിയവരെയുമാണ് ആദരിച്ചത്.  മക്കരപ്പറമ്പ്— ഹെവന്‍സ്— കണ്‍വന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ ടി എ അഹമ്മദ് കബീര്‍ എംഎല്‍എ അനുമോദന പ്രസംഗം നടത്തി അവാര്‍ഡുകളും അനുമോദന പത്രവും വിതരണം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എലിക്കോട്ടില്‍ സഈദ അധ്യക്ഷത വഹിച്ചു.
അന്താരാഷ്ട്ര ട്രൈനര്‍  ഡോ. സുലൈമാന്‍ മേല്‍പ്പത്തൂര്‍ ക്ലാസെടുത്തു. സിവില്‍ സര്‍വീസ് റാങ്ക് ഹോള്‍ഡര്‍ ഇജാസ് അസ്്‌ലം, സംസ്ഥാന ബാലചലച്ചിത്രത്തിനുള്ള അവാര്‍ഡ് നേടിയ കെ കെ അശോകന്‍  മുഖ്യാതിഥികളായി. അഡ്വ: ഷംസുദ്ധീന്‍ അല്‍ സലാമ, ജില്ലാ പഞ്ചായത്ത് സ്ഥിരസമിതി ചെയര്‍മാന്‍ ഉമര്‍ അറക്കല്‍, കുറുവ പഞ്ചായത്ത് പ്രസിഡന്റ് യൂസുഫ് മുല്ലപ്പള്ളി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍ കെ അഷ്‌കറലി, ബ്ലോക്ക് മെംബര്‍മാരായ വെങ്കിട്ട ബഷീര്‍, പി സലാം, അമീര്‍ പാതാരി, ബിപിഒ ഹരിദാസന്‍,  മക്കരപ്പറമ്പ്  പഞ്ചായത്ത് വൈസ്  പ്രസിഡന്റ് ലത, വാര്‍ഡംഗങ്ങളായ ഇ പി ഷുക്കൂര്‍, സാജു മാമ്പ്ര, മുസ്തഫ തയ്യില്‍, കെ ടി ഫിറോസ് ഖാന്‍,  എം അബ്ദുള്ള, ഹനീഫ പെരിഞ്ചീരി, കെ വാസുട്ടി, മൊയ്തു, മന്‍സൂര്‍ പള്ളിപ്പുറം, കുരിക്കള്‍ മുനീര്‍, എം പി മുഹമ്മദലി സംസാരിച്ചു.
Next Story

RELATED STORIES

Share it