wayanad local

എംഎല്‍എയുടെ ജീവനക്കാരനെന്ന വ്യാജേന ജയിലിലേക്ക് ഫോണ്‍ വിളി; അന്വേഷണം ആരംഭിച്ചു

വൈത്തിരി: എംഎല്‍എയുടെ ഓഫിസ് ജീവനക്കാരനെന്ന വ്യാജേനെ വൈത്തിരി ജയിലിലേക്ക് ഫോണ്‍ വിളി.  സംഭവത്തില്‍ പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.വൈത്തിരി സബ് ജയില്‍ സൂപ്രണ്ട് ഓഫിസിലേക്ക് ആള്‍ മാറാട്ടം നടത്തി ഫോണ്‍ ചെയ്ത സംഭവത്തിലാണ്  വൈത്തിരി പോലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചത്. കല്‍പ്പറ്റ എംഎല്‍എ സികെ ശശീന്ദ്രന്റെ ഓഫിസ് സ്റ്റാഫെന്ന വ്യാജേനെയാണ് ഫോണ്‍ ചെയ്തിരിക്കുന്നത്. വൈത്തിരിയില്‍ വളര്‍ത്തുനായയുടെ  ആക്രമണത്തില്‍ വീട്ടമ്മ മരിച്ച കേസില്‍ വളര്‍ത്തുനായയുടെ ഉടമ ജോസ് ജയിലിലാണ്. ജോസിനെ ആശുപത്രിയിലേക്ക് മാറ്റാനുള്ള നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടായിരുന്നു വൈത്തിരി സബ് ജയില്‍ സൂപ്രണ്ട് ഓഫിസിലേക്ക് ഫോണ്‍ കോളെത്തിയത്. സംഭവത്തെ തുടര്‍ന്ന് എംഎല്‍എ യുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലിസ് കേസെടുത്തത്. കല്‍പ്പറ്റ എംഎല്‍എ സികെ ശശീന്ദ്രന്റെ ഓഫിസ് സ്റ്റാഫാണെന്ന് പരിചയപ്പെടുത്തിയ ശേഷമായിരുന്നു ഫോ ണ്‍ വിളിച്ചയാള്‍ കാര്യങ്ങള്‍ അവതരിപ്പിച്ചത്. എന്നാല്‍ ഫോണ്‍ വിളിയില്‍ അസ്വാഭാവികത തോന്നിയ ജയില്‍ ഉദ്യോഗസ്ഥര്‍ എംഎല്‍എ ഓഫിസുമായി ബന്ധപ്പെട്ടപ്പോഴാണ് അത്തരത്തില്‍ ഒരു ഫോണ്‍ വിളി എംഎല്‍യുമായി ബന്ധപ്പെട്ടവര്‍ ചെയ്തിട്ടില്ലെന്ന് ബോധ്യമായത്. തുടര്‍ന്ന് എംഎല്‍എ സി കെ ശശീന്ദ്രന്‍ തന്നെ ജില്ലാ പോലിസ് മേധാവിക്ക് പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ ജയിലിലേക്ക് വിളിച്ച ഫോണ്‍ നമ്പറിന്റെ ഉടമയ്‌ക്കെതിരെ വൈത്തിരി പോലിസ് കേസ് രജിസ്ടര്‍ ചെയ്തു. പുല്‍പ്പള്ളി മാപ്പിളയില്‍ ഷൈജുവിന്റെ പേരിലെടുത്ത സിം കാര്‍ഡില്‍ നിന്നാണ് ഫോണ്‍ വിളിയെന്ന് പൊലിസ് പറഞ്ഞു.—ഐപിസി 170, 419 വകുപ്പുകള്‍ പ്രകാരം സര്‍ക്കാര്‍/ജനപ്രതിനിധി യെന്ന വ്യാജേനെയുള്ള ആള്‍മാറാട്ടത്തിനും, ആള്‍മാറാട്ടം നടത്തി വഞ്ചിക്കുന്നതിനുമാണ് കേസെടുത്തിരിക്കുന്നത്. ഫോണ്‍ നമ്പറിന്റെ ഉടമയാണോ, അതോ ആ സിം  കൈവശം വെച്ചിരിക്കുന്ന മറ്റാരെങ്കിലുമാണോ കുറ്റകൃത്യം ചെയ്തിരിക്കുന്നതെന്ന് അന്വേഷണത്തില്‍ മാത്രമേ വ്യക്തമാവൂ എന്ന് പോലിസ് അറിയിച്ചു.
Next Story

RELATED STORIES

Share it