Flash News

എംഎല്‍എമാര്‍ക്ക് ബിജെപി വാഗ്ദാനം100 കോടി

ബംഗളൂരു: എംഎല്‍എമാരെ സ്വാധീനിക്കാന്‍ ബിജെപി 100 കോടി രൂപ വാഗ്ദാനം ചെയ്തതായി ജനതാദള്‍ സെക്യുലര്‍ (ജെഡിഎസ്) കര്‍ണാടക അധ്യക്ഷന്‍ എച്ച് ഡി കുമാരസ്വാമി. കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ പിന്തുണ തേടി ബിജെപിയില്‍ നിന്ന് ജെഡിഎസ് എംഎല്‍എമാര്‍ക്ക് 100 കോടി രൂപയും പലര്‍ക്കും മന്ത്രിസ്ഥാനവും വാഗ്ദാനം ലഭിച്ചതായി കുമാരസ്വാമി പറഞ്ഞു.
നേരത്തേ റിസോര്‍ട്ടിലേക്ക് മാറ്റിയ ജെഡിഎസ് എംഎല്‍എമാരെ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ പ്രകാശ് ജാവ്‌ദേക്കര്‍ ചെന്നുകണ്ടിരുന്നു. കോണ്‍ഗ്രസ്സിലും ജെഡിഎസിലും അസംതൃപ്തരായ ചില എംഎല്‍എമാരുണ്ടെന്നും അവരെ ജനാധിപത്യപരമായി സമീപിക്കുമെന്നും മാധ്യമങ്ങളോട് പറഞ്ഞതിനു പിന്നാലെയാണ് ജാവ്‌ദേക്കര്‍ റിസോര്‍ട്ടിലെത്തിയത്.
അംഗസംഖ്യ തികഞ്ഞില്ലെങ്കിലും കര്‍ണാടകയില്‍ ബിജെപി ഭരിക്കുമെന്ന് പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കുമാരസ്വാമി രൂക്ഷമായി വിമര്‍ശിച്ചു. കള്ളപ്പണം പിടിക്കുമെന്ന് വാചകമടിക്കുന്ന മോദിയുടെ പാര്‍ട്ടിയാണ് ഇപ്പോള്‍ എന്റെ പാര്‍ട്ടി എംഎല്‍എമാര്‍ക്ക് 100 കോടി രൂപ തരാമെന്ന് പറയുന്നതെന്ന് കുമാര സ്വാമി പറഞ്ഞു. എന്നാല്‍, ആരോപണം ജാവ്‌ദേക്കര്‍ നിഷേധിച്ചു.
Next Story

RELATED STORIES

Share it