Kerala

എംഎല്‍എക്ക് നേരെ ആക്രമണം: ആറ് ആര്‍എസ്എസുകാര്‍ അറസ്റ്റില്‍

എംഎല്‍എക്ക് നേരെ ആക്രമണം: ആറ് ആര്‍എസ്എസുകാര്‍ അറസ്റ്റില്‍
X
nicker-rss

കാഞ്ഞങ്ങാട്: ഇ ചന്ദ്രശേഖരന്‍ എംഎല്‍എ, സിപിഎം നേതാക്കളായ എ കെ നാരായണന്‍, ടി കെ രവി, സിപിഐ നേതാവ് കെ വി കൃഷ്ണന്‍ എന്നിവരെ അക്രമിച്ച് പരിക്കേല്‍പിച്ച കേസില്‍ ആറ് ആര്‍എസ്എസ് പ്രവര്‍ത്തകരെ ഹൊസ്ദുര്‍ഗ് പോലിസ് അറസ്റ്റ് ചെയ്തു. മാവുങ്കാല്‍ മേലടുക്കയിലെ ബലരാമന്‍(24), മാവുങ്കാല്‍ കല്ല്യാണ്‍ റോഡിലെ ഓട്ടോ ഡ്രൈവര്‍ എം രാജേഷ്(30), മൈക്കാനം കല്ല്യാണ്‍ റോഡിലെ എസ് സുധീഷ്(24), അജാനൂര്‍ കാട്ടുകുളങ്കരയിലെ ബി ബാബു എന്ന കട്ടബാബു (47), കല്ല്യാണ്‍ റോഡിലെ എം രാഹുല്‍(18), മാവുങ്കാല്‍ കല്ല്യാണ്‍ റോഡിലെ സോഡ കമ്പനി ജീവനക്കാരന്‍ എം അരുണ്‍(18) എന്നിവരാണ് പിടിയിലായത്. തിരഞ്ഞെടുപ്പില്‍ കാഞ്ഞങ്ങാട് മണ്ഡലത്തില്‍ നിന്ന് വിജയിച്ച ഇ ചന്ദ്രശേഖരന്‍ എംഎല്‍എയെ തുറന്ന വാഹനത്തില്‍ സ്വീകരിച്ചാനയിക്കുന്നതിനിടെയാണ് 19ന് വൈകീട്ട് മൂന്നരക്ക് മാവുങ്കാലിനടുത്തു  ഒരു സംഘം അക്രമിച്ചത്. മാവുങ്കാല്‍ ജങ്ഷനില്‍ പോലിസ് സ്ഥാപിച്ച കാമറ ദൃശ്യങ്ങളില്‍ നിന്നാണ് പ്രതികളെ തിരിച്ചറിഞ്ഞത്. എംഎല്‍എയും പരിക്കേറ്റ മറ്റു നേതാക്കളും തുറന്ന ജീപ്പിലാണ് ഉണ്ടായിരുന്നത്.  മുന്നിലുണ്ടായിരുന്ന എംഎല്‍എയുടെ സ്വകാര്യ വാഹനമായ ബൊലേറോ ജീപ്പ് തടയുന്നതും അതിലെ കൊടി പറിച്ച് കളയുന്നതും ജീപ്പിന്റെ ഗ്ലാസുകള്‍ തകര്‍ക്കുന്നതും കാമറയില്‍ പതിഞ്ഞിട്ടുണ്ട്. പിന്നീട് അക്രമികള്‍ തുറന്ന വാഹനത്തിന് നേരെ ഓടിയടുക്കുന്നതും കാമറയിലുണ്ട്. കേസിലെ ഏതാനും പ്രതികളെ കിട്ടാനുണ്ടെന്ന് പോലിസ് പറഞ്ഞു.
Next Story

RELATED STORIES

Share it