Flash News

എംഎല്‍എക്ക് 'തീവ്രവാദ'ബന്ധമെന്ന് ഫേസ്ബുക്കില്‍ കമന്റ്: രണ്ടുപേര്‍ അറസ്റ്റില്‍

എംഎല്‍എക്ക് തീവ്രവാദബന്ധമെന്ന് ഫേസ്ബുക്കില്‍ കമന്റ്: രണ്ടുപേര്‍ അറസ്റ്റില്‍
X


പണമ്പൂര്‍:  എംഎല്‍എക്ക് 'തീവ്രവാദ'ബന്ധമെന്ന് ഫേസ്ബുക്കില്‍ കമന്റിട്ട രണ്ടുപേര്‍ അറസ്റ്റിലായി. മംഗളൂരു നോര്‍ത്ത് എംഎല്‍എ മുഹിയുദ്ദീന്‍ ബാവയ്‌ക്കെതിരേ ഫേസ്ബുക്കില്‍ കമന്റിട്ട അശ്വന്ത് കുമാര്‍ (27), യതീഷ് (28) എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്. പണമ്പൂര്‍ പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. എംഎല്‍എയ്ക്ക് 'തീവ്രവാദ' ബന്ധമുണ്ടെന്ന് കമന്റ് ചെയ്തതിനു പുറമെ സമീപപ്രദേശമായ അങ്കരഗുണ്ഡി ജിഹാദികളുടെയും മോഷ്ടാക്കളുടെയും കേന്ദ്രമാണെന്നും ഇവര്‍ കമന്റ് ചെയ്തിരുന്നു.കോണ്‍ഗ്രസ് ഭാരവാഹികളുടെ പരാതിയിലാണ് കേസെടുത്തത്.

[related]
Next Story

RELATED STORIES

Share it