World

എംഎച്ച് 370: മലേസ്യ തിരച്ചില്‍ അവസാനിപ്പിച്ചു; റിപോര്‍ട്ട് ഉടന്‍ പുറത്തുവിടും

ക്വാലാലംപൂര്‍:  ദുരൂഹ സാഹചര്യത്തില്‍ കാണാതായ മലേസ്യന്‍ വിമാനമായ എംഎച്ച് 370യുടെ തിരച്ചില്‍ മലേസ്യ ഇന്നലെ അവസാനിപ്പിച്ചു.  തിരച്ചിലുമായി ബന്ധപ്പെട്ട പൂര്‍ണവിവരങ്ങള്‍ പുറത്തുവിടുമെന്നു മലേസ്യന്‍ സര്‍ക്കാര്‍ അറിയിച്ചു.
വിമാനത്തിനു വേണ്ടി സ്വകാര്യ കമ്പനിയുമായി ചേര്‍ന്ന്  നാലു വര്‍ഷമായി തുടരുന്ന തിരച്ചില്‍കരാര്‍ അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ കഴിഞ്ഞ ആഴ്ച തീരുമാനിച്ചിരുന്നു.  2014 മാര്‍ച്ച് എട്ടിന് 239 യാത്രക്കാരുമായി ക്വാലാലംപൂരില്‍ നിന്നു ബെയ്ജിങിലേക്ക് പോയ എംഎച്ച് 370 വിമാനം ദുരൂഹ സാഹചര്യത്തില്‍ കാണാതാവുകയായിരുന്നു. വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തുന്നതിനായി  മലേസ്യന്‍ മുന്‍ പ്രധാനമന്ത്രി നജീബ് റസാഖ് യുഎസ് കമ്പനിയുമായി കരാറില്‍ ഏര്‍പ്പെട്ടിരുന്നു. കടലിനടിയില്‍ തിരച്ചില്‍ നടത്തി 90 ദിവസത്തിനുള്ളില്‍ വിമാനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുകയാണെങ്കില്‍ ഏഴുകോടി രൂപ ടെക്‌സസ് ആസ്ഥാനമായ കമ്പനിക്ക് നല്‍കാമെന്നായിരുന്നു കരാര്‍. എന്നാല്‍ മഹാതീര്‍ മുഹമ്മദ് അധികാരത്തിലെത്തിയ ശേഷം തിരച്ചില്‍ അവസാനിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. റിപോര്‍ട്ട് അടുത്തുതന്നെ പുറത്തുവിടുമെന്നാണു ഗതാഗതമന്ത്രി അന്റോണി ലോക് അറിയിച്ചത്. എന്നാല്‍ ദിവസം വ്യക്തമാക്കിയിട്ടില്ല. റിപോര്‍ട്ടില്‍ തിരച്ചിലുമായി ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും ഒന്നും മറച്ചുവയ്ക്കാതെ പുറത്തുവിടുമെന്നാണ് അറിയിച്ചത്.
Next Story

RELATED STORIES

Share it