Flash News

എംഎം മണിയുടെ സഹോദരന്റെ മരണത്തില്‍ ദുരൂഹതയാരോപിച്ച് മന്ത്രിക്കും പൊലീസിനും ഊമക്കത്ത്

എംഎം മണിയുടെ സഹോദരന്റെ മരണത്തില്‍ ദുരൂഹതയാരോപിച്ച് മന്ത്രിക്കും പൊലീസിനും ഊമക്കത്ത്
X


അടിമാലി:  വൈദ്യുതി മന്ത്രി എം.എം. മണിയുടെ സഹോദരന്‍ എം.എം.സനകന്റെ മരണം വാഹനം ഇടിച്ച് ഉണ്ടായ അപകടമാണെന്നും ഇത് സംബന്ധിച്ച് അന്വഷണം നടത്തണമെന്നും ആവശ്യപ്പെട്ട് വൈദ്യുതി മന്ത്രിക്കും പോലീസിനും ഊമ കത്ത് ലഭിച്ചു. കത്തിന്റെ അടിസ്ഥാനത്തില്‍ സംഭവം സംബന്ധിച്ച് അടിയന്തിരമായി അന്വഷിച്ച് റിപ്പോര്‍ട്ട് നല്‍കുവാന്‍ ഇടുക്കി ജില്ലാ പോലിസ് മേധാവി കെ ബി വേണുഗോപാല്‍ മൂന്നാര്‍ ഡി.വൈ.എസ്.പിയ്ക്ക് നിര്‍േദശം നല്‍കി. വൈദ്യുതി വകുപ്പ് മന്ത്രി എം.എം. മണിയുടെ സഹോദരന്‍ കുഞ്ചിത്തണ്ണി ഇരുപതേക്കര്‍ മുണ്ടക്കല്‍ എം.എം.സനകന്‍(56)ആണ് കഴിഞ്ഞ മാസം ഒന്‍പതിന്  കോട്ടയം മെഡിക്കല്‍ കോളേജില്‍ വച്ച് മരിച്ചത്. ഒക്ടോബര്‍ ഏഴിന് പുലര്‍ച്ചെയാണ് വെള്ളത്തൂവല്‍ പോലിസ് സ്‌റ്റേഷന്‍ പരിധിയിലെ കുത്തുപാറയില്‍ റോഡുവക്കില്‍ അവശനിലയില്‍ സനകനെ നാട്ടുകാര്‍ കണ്ടെത്തിയത്. ഈ സംഭവത്തിലാണ് ദൂരുഹതയുണ്ടെന്ന് ഊമക്കത്തില്‍ പറയുന്നത്. ഊമകത്തില്‍ പറയുന്ന വിവരങ്ങള്‍ ഇപ്രകാരമാണ് .ഒക്ടോബര്‍ ഏഴിന് രാത്രി 8ന് സനകനെ ഒരു വാഹനം ഇടിച്ചു. വാഹനത്തില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ രണ്ട് പേര്‍ ഉണ്ടായിരുന്നു. സമീപത്തെ കടയില്‍ ഉണ്ടായിരുന്ന പത്തോളം പേര്‍ ചേര്‍ന്ന് സനകനെ അതേ കാറില്‍ കയറ്റി ആശുപത്രിയിലേക്ക് വിടുകയായിരുന്നു. പരിക്കേറ്റത് മന്ത്രിയുടെ സഹോദരനാണെന്ന് അപ്പോള്‍ അവിടെ കൂടിയവര്‍ക്ക് അറിയില്ലായിരുന്നു. വാഹനത്തില്‍ ഉണ്ടായിരുന്നവര്‍ അടിമാലി താലൂക്ക് ആശുപത്രിയിലേക്കാണ് എന്ന് പറഞ്ഞാണ് കൊണ്ടു പോയതെന്നും പിന്നീട് മരണ വിവരമാണ് അറിയുന്നതെന്നും ്ഈ വാഹനാപകടമാണ് മരണത്തിന് കാരണമെന്നുമാണ് കത്തില്‍ പറയുന്നത്. ഈ സംഭവമാണ് പോലീസ് ഇപ്പോള്‍ അന്വഷിക്കുന്നത്.

[related]
Next Story

RELATED STORIES

Share it