Flash News

എംഎം മണിയുടെ വിവാദ പ്രസംഗം : ഭരണഘടനാ ബെഞ്ചിന് വിട്ടു



ന്യൂഡല്‍ഹി: സംസ്ഥാന വൈദ്യുതി മന്ത്രി എം എം മണി നടത്തിയ വിവാദ പ്രസംഗങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ സുപ്രിംകോടതി ഭരണഘടനാ ബെഞ്ചിനു വിട്ടു.  മുന്നാറിലെ പൊമ്പിളൈ ഒരുമൈക്കെതിരേ നടത്തിയ പ്രസംഗത്തിന്റെയും ഇടുക്കിയിലെ മണക്കാട് അടക്കമുള്ള സ്ഥലങ്ങളില്‍ മണി നടത്തിയ പ്രസംഗങ്ങളുടെയും അടിസ്ഥാനത്തിലുള്ള കേസുകളാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് ഭരണഘടനാ ബെഞ്ചിന് വിട്ടത്.  മൂന്നാര്‍ അടക്കമുള്ള നാലു സ്ഥലങ്ങളിലെ വ്യത്യസ്ത പ്രസംഗങ്ങളില്‍ മണി നടത്തിയ വിവാദ പ്രസംഗങ്ങള്‍ ചൂണ്ടിക്കാട്ടി ഷൈജു ജോസഫ് എന്നയാളാണ് ഇന്നലെ പുതിയ ഹരജി നല്‍കിയത്.
Next Story

RELATED STORIES

Share it