Flash News

എംഎം മണിക്കെതിരായ ഹരജി ഹൈകോടതി തള്ളി

എംഎം മണിക്കെതിരായ ഹരജി ഹൈകോടതി തള്ളി
X


കൊച്ചി: സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ മന്ത്രി എംഎം മണിക്കെതിരായ ഹരജി ഹൈകോടതി തള്ളി. നിയമപരമായി ഇടപെടാന്‍ സാധിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഹരജി തള്ളിയത്.
ഇടുക്കിയില്‍ നടന്ന പൊതുപരിപാടിക്കിടെ  പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകരെ അപമാനിക്കുന്ന തരത്തില്‍ മന്ത്രി നടത്തിയ വിവാദ പരാമര്‍ശത്തിനെതിരെയാണ് ഹരജി നല്‍കിയത്. പ്രസ്താവന പിന്‍വലിച്ച് മന്ത്രി മാപ്പ് പറയണമെന്നും രാജിവച്ച് ഒഴിയണമെന്നും ആവശ്യപ്പെട്ട് പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ സമരം നടത്തിയിരുന്നു.
Next Story

RELATED STORIES

Share it