Flash News

എംഎം ജേക്കബ് അന്തരിച്ചു

എംഎം ജേക്കബ് അന്തരിച്ചു
X
കോഴിക്കോട്: രാജ്യസഭാ ഉപാധ്യക്ഷനാകുന്ന ആദ്യ മലയാളിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എംഎം ജേക്കബ് (90) അന്തരിച്ചു. പാലായിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 1995 മുതല്‍ പന്ത്രണ്ടു വര്‍ഷത്തോളം ജേക്കബ് മേഘലയാ ഗവര്‍ണറായിരുന്നു.രാജ്യത്ത് ഏറ്റവും കൂടുതല്‍ കാലം ഗവര്‍ണര്‍ പദവിയിലിരുന്ന വ്യക്തിയും അദ്ദേഹമാണ്. ഇന്ദിരാഗാന്ധിയുടെ വിശ്വസ്തനായിരുന്നു.1978ല്‍ കോണ്‍ഗ്രസ് പിളര്‍ന്നപ്പോള്‍ ഇന്ദിരക്കൊപ്പം നിന്ന ജേക്കബ് കെ കരുണാകരനൊപ്പം കേരളത്തില്‍ ഐ ഗ്രൂപ്പിന്റെ പ്രധാന നേതാക്കളിലൊരാളായിരുന്നു.



മൂന്നുതവണ കേന്ദ്രസഹമന്ത്രിയായി. 1982ലും 1988ലും രാജ്യസഭാംഗമായി. 1986ല്‍ രാജ്യസഭാ ഉപാധ്യക്ഷനായി. ആചാര്യവിനോബാഭാവെയുടെ ഭൂദാന്‍ പ്രസ്ഥാനത്തിലെ പ്രവര്‍ത്തനങ്ങളാണ് രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്ക് വഴിയൊരുക്കിയത്.തേവര സക്രഡ് ഹാര്‍ട്ട് കോളജ് യൂണിയന്‍ ജനറല്‍ സെക്രട്ടറിയായാണ് വിദ്യാര്‍ഥി രാഷ്ട്രീയത്തില്‍ സജീവമായത്. പാലായ്ക്കടുത്തു രാമപുരത്ത് ഉലഹന്നാന്‍ മാത്യുവും റോസമ്മയുമാണ് മാതാപിതാക്കള്‍.തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ്, തേവര സേക്രഡ് ഹാര്‍ട്ട്, മദ്രാസ് ലയോള കോളജ്, മദ്രാസ്, ലക്‌നൗ സര്‍വകലാശാലകള്‍ എന്നിവിടങ്ങളില്‍നിന്നു വിദ്യാഭ്യാസം നേടി. കെപിസി.സി (ഐ) ജനറല്‍ സെക്രട്ടറി, ട്രഷറര്‍, എഐസിസി. അംഗം, ഭാരത് സേവക് സമാജ് അഖിലേന്ത്യാ വൈസ് ചെയര്‍മാന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. റബര്‍ മാര്‍ക്കറ്റിങ് ഫെഡറേഷന്‍ പ്രസിഡന്റായും പ്ലാന്റേഷന്‍ കോര്‍പറേഷന്‍ ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
തിരുവനന്തപുരം കോട്ടണ്‍ ഹില്‍ ഹൈസ്‌കൂള്‍ ഹെഡ്മിസ്ട്രസ് ആയിരുന്ന പരേതയായ അച്ചാമ്മയാണു ഭാര്യ.മക്കള്‍: ജയ , ജെസി, എലിസബത്ത് , റേച്ചല്‍ . മരുമക്കള്‍ :കെ.സി.ചന്ദ്രഹാസന്‍,തോമസ് ഏബ്രഹാം,എല്‍ഫിന്‍
Next Story

RELATED STORIES

Share it