Flash News

ഊഹാപോഹങ്ങളുടെ പേരില്‍ ആള്‍ക്കൂട്ടക്കൊല: തമിഴ്‌നാട്ടില്‍ പോലിസ് നടപടി ശക്തമാക്കി

ഊഹാപോഹങ്ങളുടെ പേരില്‍ ആള്‍ക്കൂട്ടക്കൊല: തമിഴ്‌നാട്ടില്‍ പോലിസ് നടപടി ശക്തമാക്കി
X

ചെന്നൈ: സോഷ്യല്‍മീഡിയയിലൂടെ പ്രചരിച്ച ഊഹാപോഹങ്ങളുടെ പേരില്‍ വടക്കന്‍ തമിഴ്‌നാട്ടില്‍ ആഴ്ച്ചകള്‍ക്കിടെ മൂന്നുപേരെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു. ഇതോടെ ശക്തമായ നടപടികളുമായി പോലിസ് രംഗത്തെത്തി. കുട്ടികളെ തട്ടിക്കൊണ്ടുപോവുന്നവര്‍ ഇറങ്ങിയതായി വാട്ട്‌സാപ്പില്‍ ഊഹാപോഹങ്ങള്‍ പ്രചരിപ്പിച്ച 29കാരനെയും പുലിക്കാട്ടില്‍ ബുധനാഴ്ച്ച രാത്രി ഒരാളെ തല്ലിക്കൊന്ന കേസില്‍ 18 പേരെയും പോലിസ് അറസ്റ്റ് ചെയ്തു. ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ ഗുണ്ടാ നിയമം പ്രയോഗിക്കുമെന്ന് ചെന്നൈ പോലിസ് കമ്മീഷണര്‍ മുന്നറിയിപ്പ് നല്‍കി.

ചെയ്യാര്‍, വന്‍ദവാസി, അനക്കാവൂര്‍, കാഞ്ചീപുരം തുടങ്ങിയ ഗ്രാമങ്ങളില്‍ നിരവധി കുട്ടികളെ തട്ടിക്കൊണ്ടു പോയതായി പറയുന്ന വീഡിയോ ചെയ്യാര്‍ താലൂക്കിലെ റൈസ് മില്‍ സ്ട്രീറ്റില്‍ നിന്നുള്ള വീരരാഘവന്‍ എന്നയാളാണ് പ്രചരിപ്പിച്ചതെന്ന് പോലിസ് പറയുന്നു. മെയ് 2നാണ് വീഡിയോ പ്രചരിപ്പിക്കപ്പെട്ടത്. ഊഹാപോഹങ്ങള്‍ പ്രചരിച്ചതിനെ തുടര്‍ന്ന് അപരിചിതരെ ജനക്കൂട്ടം വ്യാപകമായി വളഞ്ഞ് വച്ച് ആക്രമിക്കുകയായിരുന്നു.

വെല്ലൂരിലെ ഗുതിയാത്തമിലാണ് ആദ്യത്തെ ആള്‍ക്കൂട്ടക്കൊല നടന്നത്. ഭവനഭേദനം നടത്തിയെന്നാരോപിച്ച് ഉരു ഉത്തരേന്ത്യക്കാരനെയാണ് ആള്‍ക്കൂട്ടം തല്ലിക്കൊന്നത്. രണ്ടാമത്തെ സംഭവത്തില്‍ തിരുവണ്ണാമലൈയിലേക്ക് പോവുകയായിരുന്നു രുക്മണി എന്ന സ്ത്രീയെയും കുടുംബത്തെയും ആള്‍ക്കൂട്ടം പിടികൂടി മര്‍ദിച്ചു. ആക്രമണത്തില്‍ രുക്മണി കൊല്ലപ്പെടുകയും നാലുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കുട്ടികളെ തട്ടിക്കൊണ്ടു പോവാന്‍ വന്നവര്‍ എന്നാരോപിച്ചായിരുന്നു ആക്രമണം. ഈ സംഭവത്തില്‍ 23 പേരെ പോലിസ് അറസ്റ്റ് ചെയ്തു. അവസാന സംഭവം ബുധനാഴ്ച്ച പുലിക്കാട്ടാണ് നടന്നത്. കുട്ടികളെ തട്ടിക്കൊണ്ടു പോകാന്‍ വന്നു എന്നാരോപിച്ച് ഇവിടെ ഒരാളെ ആള്‍ക്കൂട്ടം തല്ലിക്കൊന്ന് മരത്തില്‍ കെട്ടിത്തൂക്കുകയായിരുന്നു.
Next Story

RELATED STORIES

Share it